ബൈക്കിൽ പിന്തുടർന്നെത്തി, തോക്കുചൂണ്ടി ഭീഷണി; പട്ടാപ്പകൽ കാര്‍ യാത്രികരില്‍നിന്ന് 2 ലക്ഷം കവര്‍ന്നു – വീഡിയോ

ന്യൂഡല്‍ഹി: പ്രഗതി മൈതാനം തുരങ്കത്തിനുള്ളില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച. രണ്ടുലക്ഷത്തോളം രൂപയുമായി കാറില്‍ പോവുകയായിരുന്ന ഡെലിവറി ഏജന്റിനേയും സഹപ്രവര്‍ത്തകനേയും തടഞ്ഞുനിര്‍ത്തിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ചെങ്കോട്ടയില്‍നിന്ന് സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച ഇരുവരേയും ഗുഡ്ഗാവിലേക്കുള്ള യാത്രാമധ്യേ തടഞ്ഞുനിര്‍ത്തിയായിരുന്നു കവര്‍ച്ച. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിനും നാലിനും ഇടയിലായിരുന്നു സംഭവം.

ഒരു ബാഗ് നിറയെ കാശുമായാണ് ഇരുവരും ഒല കാബില്‍ ഗുഡ്ഗാവിലേക്ക് തിരിച്ചത്. റിങ് റോഡ് ടണലില്‍ കയറിയപ്പോള്‍ മുതല്‍ രണ്ടുബൈക്കിലായി നാലുപേര്‍ പിന്തുടര്‍ന്നിരുന്നു. തുരങ്കത്തിലെ വളവില്‍വെച്ച് ബൈക്കുകള്‍ വട്ടംനിര്‍ത്തിയാണ് കാര്‍ തടഞ്ഞത്. ബൈക്കിന്റെ പിന്നിലുണ്ടായിരുന്നവര്‍ ഇറങ്ങി ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും നേരെ തോക്കുചൂണ്ടി. ഓരാള്‍ ഡ്രൈവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ മറ്റൊരാള്‍ കാറിന്റെ പിറകിലെ സീറ്റില്‍നിന്ന് പണം അപഹരിക്കുകയായിരുന്നു.

തുടര്‍ന്ന് നാലുപേരും ബൈക്കില്‍ മുന്നോട്ട് പോയി. ന്യൂഡല്‍ഹിയെ സരായ് കാലേ ഖാനുമായും നോയിഡയുമായും ബന്ധിപ്പിക്കുന്ന തുരങ്കമാണിത്. നോയിഡയിലേക്ക് പോകുന്ന ഭാഗത്തേക്കാണ് പണം കവര്‍ന്നവര്‍ ബൈക്ക് ഓടിച്ചുപോയത്.

ഡെലിവറി ഏജന്റ് പട്ടേല്‍ സാജന്‍ കുമാറിന്റെ പരാതിയില്‍ കേസെടുത്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. ചാന്ദ്‌നി ചൗക്കിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. സഹപ്രവര്‍ത്തകനായ ജിഗര്‍ പട്ടേലിനൊപ്പം ജോലി സംബന്ധമായ ആവശ്യത്തിനായാണ് ഗുഡ്ഗാവിലേക്ക് പോയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇരുവരുടേയും സഹപ്രവര്‍ത്തകരെയടക്കം ചോദ്യംചെയ്തു.

ഒന്നര കിലോമീറ്റര്‍ ദൂരമുള്ള തുരങ്കത്തില്‍ 16 സുരക്ഷാഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, സംഭവത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. വിനയ് കുമാര്‍ സക്‌സേന രാജിവെക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്ന ആര്‍ക്കെങ്കിലും വഴിമാറണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിന് അതിന് കഴിയുന്നില്ലെങ്കില്‍, സുരക്ഷ തങ്ങള്‍ക്ക് കൈമാറണം. നഗരത്തിലെ ക്രമസമാധാനനില എങ്ങനെ സുരക്ഷിതമാക്കാമെന്ന് തങ്ങള്‍ കാണിച്ചുതരാമെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

 

വീഡിയോ കാണാം..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

 


ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബലിപെരുന്നാളിന് ജിദ്ദയിൽ നിന്നും പ്രത്യേക ടൂർ പാക്കേജ്, ഫാമിലികൾക്കും സൗകര്യം.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!