കൊടും ചൂടിൽ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി; ഹാജിമാർ ഇന്ന് മിനായിൽ രാപ്പാർക്കും, ഗൾഫ് നാടുകളിൽ നാളെ അറഫ നോമ്പ് – വീഡിയോ

ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കമായി. ഇന്ന് മുഴുവൻ ഹാജിമാരും മിനായിൽ രാപ്പാർക്കും. ഇന്നലെ മുതൽ തന്നെ തീർഥാടകർ മക്കയിലെ താമസ സ്ഥലങ്ങളിൽ നിന്ന് മിനായിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ ഹാജിമാരും ഇന്നലെ മുതൽ മിനയിലേക്കെത്തി തുടങ്ങി. തീർഥാകരുടെ വരവ് ഇപ്പോഴും തുടരുകയാണ്. ഓരോരുത്തർക്കും നിശ്ചയിച്ചിട്ടുള്ള തമ്പുകളിലാണ് ഹാജിമാർ താമസിക്കുക. ഇന്ന്് ഹാജിമാർക്ക് കാര്യമായ കർമങ്ങളൊന്നും മിനയിൽ ഇല്ല. അവിടെ താമസിക്കുക എന്ന കർമ്മം മാത്രമാണ് ഇന്നുള്ളത്. ശക്തമായ മുന്നൊരുക്കങ്ങളാണ് ഹാജിമാർക്കായി മിനയിൽ ഒരുക്കിയിട്ടുള്ളത്. ശക്തമായ ചൂടിനെ പ്രതിരോധിക്കാൻ വാട്ടർ സ്‌പ്രേകളുൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങി.

 

ഇന്നലെ മുതൽ തന്നെ മിന സജീവമായി തുടങ്ങിയിരുന്നു. രാത്രി പുലരുവോളം ഹാജിമാർ മിനിയലേക്ക് വന്നുകൊണ്ടിരുന്നു.

 

 

ഇന്ന് അർധരാത്രിക്ക് ശേഷം ഹാജിമാർ അറഫിയിലേക്ക് നീങ്ങി തുടങ്ങും. മഷാഇർ മെട്രോ ട്രെയിനുകളിലും, ബസുകളിലുമായാണ് ഹാജിമാർ അറഫയിലേക്ക് പോകുക. നാളെ ഉച്ചക്ക് മുമ്പ് മുഴുവൻ ഹാജിമാരും അറഫയിൽ സമ്മേളിക്കും. ഹജ്ജിലെ ഒഴിച്ചുകൂടാനാകാത്ത സുപ്രധാന ചടങ്ങാട് അറഫ സംഗമം. സൂര്യാസ്തമനം വരെ ഹാജിമാർ അറഫയിൽ പ്രാർത്ഥനകളിൽ മുഴുകും. പ്രപഞ്ച നാഥനോട് എല്ലാം കരഞ്ഞ് ഹാജിമാർ സൃഷ്ടാവിനോടടുക്കും.

സൂര്യാസ്തമനത്തിന് ശേഷം ഹാജിമാർ മുസ്ദലിഫയിലേക്ക് മടങ്ങും. നാളെ രാത്രി മുസ്ദലിഫയിൽ ഹാജിമാർ രാപ്പാർക്കും. തൊട്ടടുത്ത ദിവസമായ ബുധനാഴ്ച രാവിലെ മുഴുവൻ തീർഥാകരും മിനയിലേക്ക് തിരിച്ചെത്തും. ഹാജിമാർക്ക് ഏറ്റവും തിരക്ക് പിടിച്ച ദിവസമാണ് ദുൽഹജ്ജ് 10 (ജൂൺ 28 ബുധനാഴ്ച). അന്ന് തന്നെയാണ് ഗൾഫ് നാടുകളിൽ ബലി പെരുന്നാൾ ആഘോഷിക്കുന്നതും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക.

 

ദുൽഹജ്ജ് 10ന് മിനയിൽ തിരിച്ചെത്തുന്ന ഹാജിമാർ പിശാചിന്റെ പ്രതീകമായ ജംറയിൽ കല്ലെറിയും. തുടർന്ന് മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും പൂർത്തിയാക്കി മിനായിലേക്ക് തന്നെ തിരിച്ചെത്തും. ഇതോടെ ഹാജിമാർക്ക് ഇഹ്‌റാം വസ്ത്രത്തിൽ നിന്ന് മുക്തമാകാം. തുടർന്നുള്ള അയ്യാമു തശ്രീക്കിന്റെ ദിവസങ്ങളിലും (ദുൽഹജ്ജ് 10,11,12,13 ദിവസങ്ങളിൽ) ജംറകിൽ കല്ലെറിയുന്നതിനായി ഹാജിമാർ മിനായിലാണ് കഴിച്ച് കൂട്ടുക.

ഒമാനുൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ജൂൺ 18ന് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാൽ, ജൂൺ 27 ചൊവ്വാഴ്ച ദുൽഹജ്ജ് 9 ആയി കണക്കാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച അറഫ ദിനമായി ആചരിക്കുന്നത്. അതിനാൽ ഗൾഫ് നാടുകളിൽ നാളെ (ചൊവ്വാഴ്ച) യാണ് അറഫ നോമ്പ് അനുഷ്ടിക്കുക. തൊട്ടടുത്ത ദിവസമായ ബുധനാഴ്ച ഗൾഫ് നാടുകളിൽ ബിലപ്പെരുന്നാൾ ആഘോഷിക്കും.

 

മിനായിലെ തമ്പുകളിൽ ഇന്ത്യൻ ഹാജിമാർക്കുള്ള ക്രമീകരണങ്ങൾ ജിദ്ദ ഇന്ത്യൻ കോണ്സുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം വിലയിരുത്തി (വീഡിയോ)

 

വിവിധ ഭാഷകൾ സംസാരിക്കുന്ന ഒരു ഫാർമസിസ്റ്റ് ഇന്ത്യൻ തീർഥാടകർക്ക് വേണ്ട ആവശ്യങ്ങൾ നിറവേറ്റുന്നു (വീഡിയോ)

 

അടിയന്തിര ഘട്ടങ്ങളെ നേരിടാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി സൌദി റെഡ് ക്രസൻ്റ് അതോറിറ്റി (വീഡിയോ)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!