ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന സ്ത്രീകളുൾപ്പെടെയുള്ള സംഘം പിടിയിൽ, പിടിയിലായത് നാട്ടിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ വെച്ച് – വീഡിയോ

ഖത്തറിൽ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘം അറസ്റ്റില്‍.  രാജ്യം വിടാന്‍ ശ്രമിച്ച മോഷ്ടാക്കളെ ഹമദ് വിമാനത്താവളത്തില്‍ നിന്നാണ് അധികൃതര്‍ പിടികൂടിയത്.

ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് ഒരു പുരുഷനും 2 സ്ത്രീകളും ഉള്‍പ്പെടുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ വിവിധ ജ്വല്ലറികളിലാണ് ഇവര്‍ മോഷണം നടത്തിയത്. പ്രതികള്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ജ്വല്ലറികളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ഇവരെ പിടികൂടിയത്.

സ്വര്‍ണം വാങ്ങാനെന്ന പേരില്‍ ജ്വല്ലറികളില്‍ പ്രവേശിക്കുകയും വില്‍പനക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുകയുമാണ് ഇവരുടെ രീതിയെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. പല വേഷങ്ങളിലായാണ് ഇവര്‍ ജ്വല്ലറികള്‍ കയറിയിറങ്ങിയത്.

ജ്വല്ലറിയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ മനസിലാക്കിയതു മുതല്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളുമായി രാജ്യം വിടാനായി താമസ സ്ഥലത്ത് നിന്ന് യാത്ര തിരിച്ച് വിമാനത്താവളത്തില്‍ എത്തുന്നതു വരെ പ്രതികളുടെ പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

വിമാനത്താവളത്തില്‍ വെച്ച് തൊണ്ടിമുതല്‍ ഉള്‍പ്പെടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ പബ്ലിക്  പ്രോസിക്യൂഷന് കൈമാറി. എന്നാല്‍ ഇവര്‍ ഏതു രാജ്യക്കാരാണ് എന്നത് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ നിരീക്ഷിക്കുന്നതു മുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതു വരെയുള്ള ദൃശ്യങ്ങളുടെ വിഡിയോയും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

 

വീഡിയോ കാണാം..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 

നിങ്ങളുടെ ബിസിനസ് എന്തുമാവട്ടെ..!!!
ചെറുതും വലുതുമായ ഏതു സ്ഥാപങ്ങൾക്കും അനുയോജ്യമായ ഏതു സോഫ്റ്റ്‌വെയറുകൾക്കും ബന്ധപ്പെടുക:

ZiMEX Softwares Solutions 

Contact

00966 539085220

https://wa.me/966539085220

https://wa.me/966547472409

 

 

 

Share
error: Content is protected !!