ഒന്നേകാൽ ലക്ഷത്തിലേറെ പ്രവാസികളെ നാടുകടത്താൻ നീക്കം; ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കുന്നു

കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവരുന്ന 1,30,000 പ്രവാസികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കുന്നു. രാജ്യത്തെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ അന്‍ അന്‍ബയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയമലംഘകരായ പ്രവാസികളെ കണ്ടെത്തി തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാനും ഇവരെ നാടുകടത്താനും ലക്ഷ്യമിട്ട് നിലവില്‍ രാജ്യത്ത് നടന്നുവരുന്ന റെയ്ഡുകളെ പുതിയ കമ്മിറ്റിയുടെ രൂപീകരണവും പ്രവര്‍ത്തനവും ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘകരായ പ്രവാസികള്‍ക്ക് തങ്ങളുടെ രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കുന്നതു പോലുള്ള കാര്യങ്ങളായിരിക്കില്ല കമ്മിറ്റിയുടെ പരഗണനില്‍ വരികയെന്നും മറിച്ച് നിയമലംഘകരായ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനെങ്കിലും പര്യാപ്‍തമായ ശക്തമായ നടപടികളും അതിനുള്ള സംവിധാനങ്ങളും കണ്ടെത്തുന്നതായിരിക്കും കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.

അതേസമയം നിയമലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ക്ക് ശരിയാക്കി രാജ്യത്ത് തുടരാനോ അല്ലെങ്കില്‍ കുവൈത്തിലേക്ക് മടങ്ങി വരാനോ അനുവദിക്കുന്ന തരത്തില്‍ ഒരു അവസരം കൂടി നല്‍കാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു. നിയമലംഘകരായി രാജ്യത്ത് കഴിയുന്ന പ്രവാസികളില്‍ ഭൂരിപക്ഷവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും കുവൈത്ത് അധികൃതര്‍ പറയുന്നു. ഇവരില്‍ പലരും വര്‍ഷങ്ങളായി കുവൈത്തില്‍ അനധികൃതമായി താമസിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികളാണ് നിയമലംഘകരില്‍ വലിയൊരു ശതമാനം പേരും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!