സൽമയും സാറയും ഇരു മെയ്യായി; തലകൾ ഒട്ടിപിടിച്ച നിലയിൽ ജനിച്ച ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളെ സൗദിയിൽ വെച്ച് വിജയകരമായി വേർപ്പെടുത്തി – വീഡിയോ

തലകൾ ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ സൽമയെയും സാറയേയും വിജയകരമായി വേർപ്പെടുത്തി. സൌദിയിലെ റിയാദിൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടിയ ഡോക്ടർ അബ്ദുല്ല അൽ റബീഹയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘമാണ് വേർപ്പെടുത്തൽ വിജയകരമായി പൂർത്തിയാക്കിയത്.

31 സർജന്മാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിംഗ് സ്റ്റാഫുകൾ, ടെക്നിക്കൽ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം 17 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ബുധനാഴ്ച കുട്ടികളെ വേർപ്പെടുത്തിയത്.

പ്ലാസ്റ്റിക് സർജറിയിലൂടെ ചർമ്മം നീട്ടാനുള്ള മൂന്ന് ഓപ്പറേഷനുകൾക്ക് പുറമേ, തലച്ചോറിനെയും സാധാരണ വെനസ് സൈനസുകളെയും വേർതിരിക്കുന്നതിനുമായി ആഴ്ചകളുടേയും മാസങ്ങളുടേയും ഇടവേളകളിൽ നാല് ശസ്ത്രക്രിയകൾ വേണ്ടി വന്നുവെന്ന് ഡോ. അബ്ദുല്ല അൽ റബീഹ പറഞ്ഞു. ഇതിനായി പീഡിയാട്രിക് ന്യൂറോസര്‍ജന്‍ ഡോ. മുഅ്തസം അല്‍സഅബിയുടെയും പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോ. മുഹമ്മദ് അല്‍ഫൗസാന്റെയും, പീഡിയാട്രിക് അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. നിസാര്‍ അല്‍സുഗൈബിയുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പ്രവർത്തിച്ചു.

 

 

 

അവസാനം നടന്ന വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് എടുത്ത 17 മണിക്കൂർ ഉൾപ്പെടെ ആകെ 57 മണിക്കൂർ ഇതിനായി ചെലവഴിച്ചു.  2021 നവംബര്‍ 23 ന് ആണ് വേർപ്പെടുത്തലിനെ കുറിച്ചുള്ള സാധ്യതകൾ മനസിലാക്കാനും പരിശോധനകള്‍ക്കുമായി സൽമയെയും സാറയെയും റിയാദിലെത്തിച്ചതെന്ന് ഡോ. അബ്ദുല്ല അൽ റബീഹ പറഞ്ഞു.

ഇരട്ടകളെ വേർപെടുത്താനും അവർക്ക് ആവശ്യമായ ചികിത്സ നൽകാനുമുള്ള സ്പെഷ്യലൈസ്ഡ് മെഡിക്കൽ ടീമിന്റെ ഓപ്പറേഷനിൽ കുട്ടികളുടെ മാതാപിതാക്കൾ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരനോടും കിരീടാവകാശിയോടും നന്ദി രേഖപ്പെടുത്തി.

കഴിഞ്ഞ 33 വർഷത്തിനിടയിൽ രാജ്യത്ത് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനായി 57 ശസ്ത്രക്രിയകൾ നടന്നു. ഇതിലൂടെ 23 സഹോദര സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 130 കുട്ടികളെ വേർപ്പെടുത്തി.  സൗദി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നതെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കിങ്‌ സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്‌റെലീഫ്) സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഹ് പറഞ്ഞു.

 

വീഡിയോ കാണാം…

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!