സൗദിയിൽ ഇനി എയർ ടാക്‌സിയും; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി – വീഡിയോ

സൗദി അറേബ്യയിൽ ആദ്യമായി ഇലക്ട്രിക് വെർട്ടിക്കൽ വെഹിക്കിൾ (eVTOL) എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ചതായി NEOM ഉം VOLOCOPTER ഉം പ്രഖ്യാപിച്ചു.

NEOM, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, Volocopter എന്നിവ തമ്മിലുള്ള 18 മാസത്തെ സഹകരണത്തിന് ശേഷമാണ് പരീക്ഷണ പറക്കൽ നടത്തിയത്. ഒരാഴ്ചയോളം പരീക്ഷണ പറക്കൽ നീണ്ടു നിന്നു. ഇലക്ട്രിക്, എമിഷൻ-ഫ്രീ അർബൻ എയർ മൊബിലിറ്റി (UAM) എന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനം. ട്രയൽ കാലയളവിൽ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.

 

 

സൗദി പ്രാദേശിക അന്തരീക്ഷത്തിനും വ്യത്യസ്ത കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലായിരുന്നു വോളോകോപ്റ്റർ വാഹനങ്ങളുടെ പ്രകടനം. കൂടാതെ  പ്രാദേശികമായ ആളില്ലാ വിമാന ഗതാഗത സംവിധാനവുമായുള്ള (UTM) സഹകരണത്തിലൂടെയുമാണ് പരീക്ഷണ പറക്കലുകൾ സംഘടിപ്പിച്ചത്.

“ഈ സുരക്ഷിത പരീക്ഷണ പറക്കലിന്റെ വിജയം സൗദി വ്യോമയാന മേഖലയുടെ ഒരു സുപ്രധാന വഴിത്തിരിവാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ-ദുവൈലെജ് പറഞ്ഞു.  ,

 

വീഡിയോ കാണാം…

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

നിങ്ങളുടെ ബിസിനസ് എന്തുമാവട്ടെ..!!!
ചെറുതും വലുതുമായ ഏതു സ്ഥാപങ്ങൾക്കും അനുയോജ്യമായ ഏതു സോഫ്റ്റ്‌വെയറുകൾക്കും ബന്ധപ്പെടുക:

ZiMEX Softwares Solutions 

Contact

00966 539085220

https://wa.me/966539085220

https://wa.me/966547472409

 

Share
error: Content is protected !!