5, 10, 50, 100 റിയാൽ കറൻസി പി‌ൻവലിക്കാൻ ‘ഈദിയ’ എടിഎം

ഖത്തറിൽ ഇന്നു മുതൽ 10 കേന്ദ്രങ്ങളിൽ ‘ഈദിയ’ എടിഎം സേവനം ലഭ്യമാകും. ഈദ് നാളുകളിൽ ഉപഭോക്താക്കൾക്ക് 5, 10, 50, 100 റിയാൽ കറൻസികൾ മാത്രം പിൻവലിക്കുന്നതിനു വേണ്ടിയുള്ള എടിഎം സേവനമാണിത്.

പ്ലേസ് വിൻഡം മാൾ, അൽ മിർഖബ് മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, അൽഖോർ മാൾ, അൽമീറ (തുമാമ, മൈതർ), ദോഹ വെസ്റ്റ് വാക്ക് എന്നീ ലൊക്കേഷനുകളിലാണ് ഈദിയ എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഈദിയ എന്ന പേരിലുള്ള എടിഎം  ഇക്കഴിഞ്ഞ ഈദുൽ ഫിത്‌റിലാണ് ഖത്തർ സെൻട്രൽ ബാങ്ക് തുടക്കമിട്ടത്. കുട്ടികൾക്ക് പണം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ പെരുന്നാൾ നാളിൽ നൽകുന്ന ഈദ് പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈദിയ എടിഎം സേവനം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

നിങ്ങളുടെ ബിസിനസ് എന്തുമാവട്ടെ..!!!
ചെറുതും വലുതുമായ ഏതു സ്ഥാപങ്ങൾക്കും അനുയോജ്യമായ ഏതു സോഫ്റ്റ്‌വെയറുകൾക്കും ബന്ധപ്പെടുക:

ZiMEX Softwares Solutions 

Contact

00966 539085220

https://wa.me/966539085220

https://wa.me/966547472409

 

 

Share
error: Content is protected !!