ഇത്തവണ ആദ്യമായി ഹജ്ജിന് സ്വയം ഡ്രൈവ് ചെയ്യുന്ന ബസുകളും സർവീസ് നടത്തും

ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകർക്ക് യാത്ര സേവനം നൽകുന്നതിനായി സ്വയം ഓടിക്കുന്ന (സെൽഫ് ഡ്രൈവ്)  ഷട്ടിൽ ബസുകൾ സർവീസ് നടത്തും. സൌദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് കീഴിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്വയം ഓടിക്കുന്ന ബസുകളുടെ സർവീസ് ആരംഭിക്കുന്നത്. ഇതാദ്യമായാണ് ഹജ്ജിന് ഇത്തരം ഒരു സേവനം ഉപയോഗിക്കുന്നത്.

തീർഥാർകരുടെ യാത്ര സൌകര്യങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഒന്നിലധികം ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണിത്. “മനുഷ്യ-പരിസ്ഥിതി സൗഹൃദ” ഗതാഗതം സാധ്യമാക്കുന്ന നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇതിൻ്റെ പ്രവർത്തനം.

സ്വയം-ഡ്രൈവിംഗ് ബസുകൾ എ.ഐ (കൃത്രിമബുദ്ധി) സാങ്കേതിക വിദ്യകളും ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് മനുഷ്യ ഇടപെടലില്ലാതെ, ഒരു പ്രത്യേക പാതയിലൂടെ സഞ്ചരിക്കും. ചലന സമയത്ത് വിവരങ്ങൾ ശേഖരിക്കുകയും അവ വിശകലനം ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും സുപ്രധാന സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് ഇവ പ്രവർത്തിക്കുക. ഒരോ ബസിലും 11 സീറ്റുകൾ വീതമാണുണ്ടാകുക. ഒരു തവണ ചാർജ് ചെയ്താൽ 6 മണിക്കൂർ വരെ യാത്ര ചെയ്യാനും ഈ ബസുകൾക്ക് സാധിക്കും. മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലാണ് ഇവ സഞ്ചരിക്കുക.

തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുക, ഹജ്ജിൽ ഈ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ മനസിലാക്കുക, വരും വർഷങ്ങളിൽ അവ വാണിജ്യപരമായി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ആവശ്യകതകൾ സജ്ജമാക്കുക എന്നിവയാണ് പരീക്ഷണ ഓട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.

ട്രാക്ക് നമ്പർ 6 ആണ് പരീക്ഷണത്തിനായി അനുവദിച്ചിട്ടുള്ളത്. ഈ ട്രാക്കിന്  4 കിലോമീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്.

വ്യത്യസ്‌തമായ ഗതാഗത സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിലും, ആധുനിക സാങ്കേതികവിദ്യകളും സ്‌മാർട്ട് ഗതാഗതവും അവലംബിക്കുന്നതിനും അതോറിറ്റി ശ്രമിക്കുന്നുണ്ട്. തീർഥാടകർക്ക് വിശിഷ്ടമായ ഗതാഗത അനുഭവം പ്രദാനം ചെയ്യുന്നതിനും, അവരുടെ സഞ്ചാരവും കർമ്മങ്ങൾ ചെയ്യുന്നതിൽ എളുപ്പവും ആശ്വാസവും ഉറപ്പ് നൽകുന്നതിലും ഗതാഗത അതോറിറ്റി മുഖ്യമായ പങ്കുവഹിക്കുന്നുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബലിപെരുന്നാളിന് ജിദ്ദയിൽ നിന്നും പ്രത്യേക ടൂർ പാക്കേജ്, ഫാമിലികൾക്കും സൗകര്യം.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

Share
error: Content is protected !!