പേളി മാണിയും സുജിത്ത് ഭക്തനും ഉൾപ്പെടെ പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്
സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ആരംഭിച്ച പരിശോധന തുടരുകയാണ്.
ആദായനികുതി ഇൻവെസ്റ്റിഗേഷൻ വകുപ്പിന്‍റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ്. കൊച്ചി, കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളിലാണ് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. സിനിമകളിൽ അഭിനയിച്ചിട്ടുള്ള യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും സാമ്പത്തിക ഇടപാടുകളും പരിശോധനയുടെ ഭാഗമാണ്.
യൂട്യൂബ് ചാനലുകളിൽ അപ് ലോഡ് ചെയ്യുന്ന വിഡിയോ കാണുന്നതിന്‍റെ സമയം അനുസരിച്ചാണ് ഓരോ യൂട്യൂബർമാർക്കും വരുമാനം ലഭിക്കുന്നത്. ഒരു കോടി മുതൽ രണ്ട് കോടി വരെ വാർഷിക വരുമാനം ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് ഐ.ടി വകുപ്പിന്‍റെ കണ്ടെത്തൽ. ഈ വരുമാനത്തിന് അനുസൃതമായി നികുതി അടക്കുന്നില്ല.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയില്‍ യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273