സൗദിയിൽ ബലി പെരുന്നാൾ നമസ്‌കാര സമയം പ്രഖ്യാപിച്ചു

സൌദിയിലെ എല്ലാ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടത്താൻ ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് അൽ ശൈഖ് നിർദ്ദേശിച്ചു.  എന്നാൽ സാധാരണ നിലയിൽ വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിനായി പോകാത്ത പള്ളികളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും പെരുന്നാൾ നമസ്കാരം നിർബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമ പ്രദേശങ്ങളിലെ ഇത്തരം സാഹചര്യങ്ങളിൽ സാധാരണയായി വിശ്വാസികൾ പോകുന്ന പള്ളികളിലും മൈതാനങ്ങളിലും നമസ്കാരത്തിനായി ഒത്തു കൂടാം.

സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷമായിരിക്കും പെരുന്നാൾ നിസ്‌കാരം നടക്കുക. ഓരോ പ്രദേശങ്ങളിലേയും സൂര്യോദയ സമയത്തിനനുസരിച്ച് അതത് പ്രദേശങ്ങളിലെ പെരുന്നാൾ നമസ്കാരം ക്രമീകരിക്കേണ്ടതാണ്.

ജൂൺ 19 നാണ് സൌദിയിൽ ദുൽഹിജ്ജ ഒന്നായി സുപ്രീം കോടതി ഞായറാഴ്ച പ്രഖ്യാപിച്ചത്. ഇതനുസരിച്ച് അറഫാ ദിനം ജൂൺ 27 ചൊവ്വാഴ്ചയും ബലിപെരുന്നാൾ ജൂൺ 28 ബുധനാഴ്ചയും ആയിരിക്കും.

ബലിപെരുന്നാളിന് സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിലെ തൊഴിലാളികൾക്ക് 4 ദിവസത്തെ അവധിയാണ് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്. ജൂൺ 27 ന് ചൊവ്വാഴ്ച അഥവാ ദുൽഹിജ്ജ 9 ന് അറഫാ ദിനം മുതലാണ് പെരുന്നാൾ അവധി ആരംഭിക്കുക. ഇത് ദുൽഹിജ്ജ 12 അഥവാ ജൂൺ 30ന് വെള്ളിയാഴ്ച അവസാനിക്കും. എന്നാൽ വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാൽ അതിന് പകരമായി മറ്റൊരു ദിവസം പെരുന്നാൾ അവധി നൽകേണ്ടി വരും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!