ജോലിക്കിടെ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ ശരീരത്തില്‍ പതിച്ചു; പ്രവാസിക്ക് ദാരുണാന്ത്യം

സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജോലിക്കിടെ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ പതിച്ച് യു.പി സ്വദേശി മരിച്ചു. ഉത്തർപ്രദേശ് അസംഗഢ് സ്വദേശി ദിൽഷാദ് അഹ്‌മദ്‌ (55) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കിടെ വലിയ ഭാരമുള്ള ഇരുമ്പ് ഭാഗങ്ങൾ ശരീരത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

അപകടം സംഭവിച്ച ഉടൻ തന്നെ റോയൽ കമീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ പെട്രോൾ എഞ്ചിൻ മെക്കാനിക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു മരണപ്പെട്ട ദിൽഷാദ് അഹ്‌മദ്‌.

മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!