സൗജന്യ ഭക്ഷണം എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ നിർത്തലാക്കി; ഇനി മുതൽ പണം കൊടുക്കണം, പുതിയ മെനു

തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ യാത്രക്കാർക്ക് നൽകി വന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി. എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കുകയും ചെയ്തു. ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളിൽ ലഭ്യമാകുക.

 

പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനും സൗജന്യ ഭക്ഷണം അടക്കം നൽകിയാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസ് നടത്തി വന്നത്. എന്നാൽ പുതിയ സിഇഒ അലോക് സിംഗിന്റെ വരവോടെ വലിയ മാറ്റങ്ങൾക്കാണ് എയർ ഇന്ത്യ സാക്ഷിയായത്. വ്യോമയാന മേഖലയിൽ വിപണി വിഹിതം വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമാണ് എയർ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും നൽകി വന്ന ഇളവുകൾ നേരത്തെ എയർ ഇന്ത്യ വെട്ടികുറച്ചിരുന്നു. 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് ഇളവുകൾ വെട്ടിക്കുറച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സൗജന്യമായി നൽകി വന്ന ഭക്ഷണവും നിർത്തലാക്കിയത്.

 

എന്നാൽ ടാറ്റാ ഗ്രൂപ്പ്‌ ഏറ്റെടുത്തതിനു ശേഷം എയർ ഇന്ത്യയിൽ ഭക്ഷണസേവനം മെച്ചപ്പെട്ടു. ടാറ്റാ ഗ്രൂപ്പ്‌ അറിയാതെയാണ് സി ഇ ഒ സൗജന്യ ഭക്ഷണം വെട്ടിക്കുറച്ചതെന്ന് ആക്ഷേപവും ഉണ്ട്. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണത്തിന് പണം മുൻകൂറായി അടയ്ക്കണം. വിമാനത്തിലെ മൂന്ന് നേരത്തെ ഭക്ഷണക്രമീകരണത്തിൽ മാറ്റം വരുത്തുകയും അനേകം വിഭവങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ, വെജിറ്റേറിയൻ ആഹാരങ്ങൾ കഴിക്കുന്നവർക്ക് പ്രത്യേക വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ജൂൺ 22 മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരിക.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബലിപെരുന്നാളിന് ജിദ്ദയിൽ നിന്നും പ്രത്യേക ടൂർ പാക്കേജ്, ഫാമിലികൾക്കും സൗകര്യം.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

 

Share
error: Content is protected !!