മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ നടമ്മൽ സ്വദേശി പുതിയകത്ത് ഹംസയാണ് മരിച്ചത്. 78 വയസ്സായിരുന്നു. ജൂണ് 19ന് തിങ്കളാഴ്ച മക്കയിലെ താമസ സ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം.  ജൂൺ 8 ന് സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിന് എത്തിയതായിരുന്നു. മുംബെയിൽ സ്ഥിര താമസക്കാരനായിരുന്ന ഇദ്ദേഹം മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ലീഗൽ ഡിപ്പാർട്ട്മെൻ്റ് കൺവയൻസിൽ സൂപ്രണ്ടായി വിരമിച്ചയാളാണ്.

ഇന്ന് (ജൂണ് 20ന്) ളുഹർ നമസ്കാരാനന്തരം മസ്ജിദുൽ ഹറമിൽ വെച്ച് മയ്യിത്ത് നമസ്കാരം നിർവഹിച്ചു. ശേഷം ശറായ മഖ്ബറയിൽ മറവ് ചെയ്തതായി സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

പരേതരായ പുതിയകത്ത് മുഹമ്മദും, ആയിഷയുമാണ് മാതാപിതാക്കൾ.

ഭാര്യ : സൗദ കണ്ടോത്ത് (മുംബൈ)

മക്കൾ :
1. അർഷാദ് (ബാങ്ക് ഓഫ് ഒമാൻ, മസ്ക്കറ്റ് )
2. ഷബീർ (മുനിസിപ്പൽ കോ – ഓപ്പറേറ്റീവ് ബാങ്ക്, ന്യൂ മുംബൈ)
3. മുംതാസ് (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ,
ന്യൂ മുംബൈ)
4. സീനത്ത് (HR, lClCl സെക്യൂരിറ്റീസ് ലിമിറ്റഡ്,
ന്യൂ മുംബൈ)

മരുമക്കൾ :
1. നൂർജഹാൻ  (ഫിസിയോ തെറാപ്പിസ്റ്റ്, കണ്ണൂർ)
2. ഷാദിയ  (മുംബൈ)
3. ഷാനവാസ്  കൊടുങ്ങല്ലൂർ (വൈസ് പ്രസിഡണ്ട്, ടെക്നോളജി ടീം, Escillor, ബംഗലൂരു)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!