ഇൻസ്റ്റഗ്രാം പ്രണയം; പോലീസുകാര്‍ മുടക്കിയ അഖിലിൻ്റേയും ആല്‍ഫിയയുടെയും വിവാഹം നാളെ – വീഡിയോ
വിവാഹ വേദിയില്‍ നിന്ന് ബലമായി പോലീസ് വധുവിനെ പിടിച്ചുകൊണ്ടുപോയത് കഴിഞ്ഞ ദിവസമായിരുന്നു. കായംകുളം സ്വദേശിയായ ആല്‍ഫിയയും, തിരുവനന്തപുരം കോവളം കെ.എസ്. റോഡ് സ്വദേശി അഖിലുമായി ഒരുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു.
അഖിലിനൊപ്പം വീടുവിട്ടിറങ്ങിയ ആല്‍ഫിയയെ വിവാഹ വേദിയില്‍ നിന്ന് കായംകുളത്തുനിന്നെത്തിയ പോലീസ് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ആല്‍ഫിയയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. എന്നാല്‍ പോലീസിന്റെ പ്രവൃത്തി നീതിക്ക് നിരക്കാത്തതായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
അഖിലിന്റെയും ആല്‍ഫിയയുടെയും കല്യാണം
ഒരുവര്‍ഷത്തോളമായി തുടര്‍ന്ന പ്രണയം അറിഞ്ഞതോടെ ആല്‍ഫിയയുടെ വീട്ടില്‍ പ്രശ്‌നങ്ങളായി. തുടര്‍ന്ന് ആല്‍ഫിയയുടെ ആവശ്യപ്രകാരമാണ് അഖില്‍ കായംകുളത്തുനിന്ന് ആല്‍ഫിയയുമായി തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ 16ന് ആല്‍ഫിയ, അഖിലിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. അതിന് പിന്നാലെ രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കി.
16ന് തന്നെ പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നതാണെന്നും അഖിലിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും അറിയിച്ചതാണെന്നും ആല്‍ഫിയ പറയുന്നു. അവിടെവെച്ച് തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ പരാതി തീര്‍പ്പാക്കിയതാണ്. എന്നാല്‍ ഇന്നലെ കല്യാണത്തിന് തൊട്ടുമുമ്പ് പോലീസ് വന്ന് മോശമായി സംസാരിച്ച് കൈയില്‍ വലിച്ചുകൊണ്ട് കാറില്‍ കയറ്റി. ആദ്യം എന്നെ കൊണ്ടുപോയത് കോവളം പോലീസ് സ്റ്റേഷനിലേക്കാണ്. അഖിലിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് പറഞ്ഞിട്ടും പോലീസുകാര്‍ കേട്ടില്ലെന്നും ആല്‍ഫിയ പറയുന്നു.
അഖിലുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ വീട്ടില്‍ പ്രശ്‌നമായി. എന്നെ പഠിക്കാനൊക്കെ വിടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. അങ്ങനെയാണ് അഖിലിനെ വിളിച്ചത്. ആല്‍ഫിയ പറയുന്നു.
കോവളത്തുനിന്ന് പോലീസ് ബലം പ്രയോഗിച്ച് ആല്‍ഫിയയെ കാറില്‍ കയറ്റുന്നത് സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. കോവളത്തുനിന്ന് നേരെ കായംകുളത്ത് മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് ആല്‍ഫിയയെ ഹാജരാക്കിയത്. അതിനിടെ അഖിലും കായംകുളത്തെത്തി. അഖിലിനൊപ്പം പോകാനാണ് താത്പര്യമെന്ന് ആല്‍ഫിയ അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കി.
ആല്‍ഫിയയെ മാത്രമാണ് പോലീസ് കൊണ്ടുപോയതെന്ന് അഖില്‍ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആല്‍ഫിയയെ കൂട്ടിക്കൊണ്ടുപോന്നത്. അന്ന് തന്നെ അവിടുന്ന് ആളുകളൊക്കെ വന്നു. അപ്പോള്‍ ചെറിയ വാക്കുതര്‍ക്കമൊക്കെ ഉണ്ടായി. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തി സംസാരിച്ചു. അവിടെ വെച്ച് എന്റെ കൂടെയാണ് ജീവിക്കാന്‍ താത്പര്യമെന്ന് പറഞ്ഞതോടെ ഇവളെ വേണ്ടെന്ന് പറഞ്ഞ് അവരൊക്കെ തിരികെ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം കല്യാണത്തിന് കോവിലില്‍ എത്തിയപ്പോഴാണ് കായംകുളത്തെ പോലീസ് വന്ന് ആല്‍ഫിയയെ ബലമായി പിടിച്ചുകൊണ്ടു പോയത്- അഖില്‍ പറഞ്ഞു.
പോലീസിന്റെ ഇടപെടല്‍ മൂലം മുടങ്ങിപ്പോയ അഖിലിന്റെയും ആല്‍ഫിയയുടെയും വിവാഹം ഇനി നാളെ നടക്കും. പോലീസ് നടപടി മൂലം സമൂഹമാധ്യമങ്ങളില്‍ വൈറലായ ഇരുവരും ഇപ്പോള്‍ സന്തോഷത്തിലാണ്. കേസും നിയമനടപടികളുമില്ലാത്ത ഒരു ജീവിതം ഉണ്ടാകുമെന്ന് ഇവര്‍ ആശിക്കുന്നു. അതേസമയം പോലീസ് ക്ഷേത്രത്തില്‍ ബൂട്ടിട്ട് കയറിയതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. വിഷയത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാട്.
വിവാഹ വേദിയിൽ നിന്നും വധുവിനെ പൊലീസ് ബലമായി പിടിച്ച് കൊണ്ടുപോകുന്നു; വീഡിയോ കാണാം…
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273