റോഡ് നിരീക്ഷണം കർശനമാക്കാൻ എ.ഐ സംവിധാനമുള്ള സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നു

വാഹനനീക്കം നിരീക്ഷിക്കുന്നതിനും അപകടങ്ങളും അത്യാഹിതങ്ങളും വേഗത്തിൽ പൊലീസിനെ അറിയിക്കുന്നതിനും റാസൽഖൈമ റോ‍ഡുകളിൽ 20 സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നു. നിർമിത ബുദ്ധി (എഐ) സംവിധാനമുള്ള സ്മാർട്ട് ഗേറ്റ് പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്നതിനാൽ 24 മണിക്കൂറും നിരീക്ഷിച്ച് യഥാസമയം വിവരം കൈമാറും.

ലക്ഷ്യസ്ഥാനത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ജീവൻ രക്ഷിക്കാനും പൊലീസിനും ആരോഗ്യപ്രവർത്തകർക്കും സാധിക്കും. എമിറേറ്റിന്റെ പ്രധാന മേഖലകളിലാണ് സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുകയെന്ന് റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. ഒപ്പം ഡ്രൈവർമാർക്ക് കാലാവസ്ഥാ മാറ്റം, അപകടം, അത്യാഹിതം തുടങ്ങിയ മുന്നറിയിപ്പുകൾ സ്മാർട്ട് ഗേറ്റ് ഡിസ്പ്ലേയിലൂടെ നൽകും.

സുരക്ഷിത നഗരപദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് എമിറേറ്റിലെ 10,000 സ്മാർട്ട് ക്യാമറകളുടെ ശൃംഖലയുമായി സ്മാർട്ട് ഗേറ്റുകൾ ബന്ധിപ്പിക്കുന്നത്. ഇതുവഴി നിയമലംഘനം കണ്ടെത്താനും സാധിക്കും. നിരീക്ഷണം കർശനമാക്കുന്നതോടെ അപകട, മരണ തോത് കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!