ഉപയോഗിച്ച കാറുകളുടെ മൂല്യവർധിത നികുതിയിൽ മാറ്റം വരുത്തി; ജൂലൈ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

സൗദി അറേബ്യയിൽ ഉപയോഗിച്ച കാറുകളുടെ മൂല്യവർധിത നികുതി (VAT) യിൽ മാറ്റം വരുത്തുന്നു. ജൂലൈ 1 മുതൽ ഉപയോഗിച്ച കാറുകളുടെ വിൽപ്പനയിലൂടെ കച്ചവടക്കാരന് ലഭിക്കുന്ന ലാഭത്തിന് മാത്രമേ 15 ശതമാനം വാറ്റ് ഈടാക്കുകയുള്ളുവെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. കാറിൻ്റെ മൊത്തം വിലക്കും വാറ്റ് അടക്കേണ്ടി വരില്ല.

നിലവിൽ ഉപയോഗിച്ച കാർ ഡീലർ വാങ്ങുമ്പോൾ വാങ്ങുന്ന മൊത്തം വിലക്കനുസരിച്ചാണ് വാറ്റ് അടക്കുന്നത്. ഇതിന് പുറമെ ഈ കാർ വിൽപ്പന നടത്തുമ്പോൾ ലഭിക്കുന്ന ലാഭത്തിനും ഡീലർ വാറ്റ് അടക്കണം. എന്നാൽ ജൂലൈ 1 മുതൽ ഡീലർക്ക് കച്ചവടത്തിലൂടെ ലഭിക്കുന്ന ലാഭത്തി
ൻ്റെ 15 ശതമാനം മാത്രം വാറ്റ് അടച്ചാൽ മതിയാകും.

ഡീലർ കാർ വാങ്ങുമ്പോൾ നൽകുന്ന വിലക്കും, വിൽക്കുമ്പോൾ ലഭിക്കുന്ന വിലക്കും ഇടയിലുള്ള ആദായത്തിന് മാത്രം വാറ്റ് അടച്ചാൽ മതിയെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!