അവാർഡ് ദാനത്തെ ചൊല്ലി തർക്കം; മന്ത്രിയും മുസ്ലീം ലീഗ് എംപിയും ഏറ്റുമുട്ടി, കലക്ടറെ തള്ളിയിട്ടു – വീഡിയോ
തമിഴ്നാട്ടിലെ രാമനാഥപുരത്ത് മന്ത്രിയും എംപിയും തമ്മിൽ ഏറ്റുമുട്ടി. ഡിഎംകെ മന്ത്രി രാജകണ്ണപ്പനും മുസ്‍ലിം ലീഗ് എംപി നവാസ് ഖനിയും തമ്മിലാണു ഏറ്റുമുട്ടിയത്. ഇടപെടാൻ ശ്രമിച്ച ജില്ലാ കലക്ടറെ തള്ളി താഴെയിട്ടു. സ്പോർട്സ് മീറ്റില്‍ വിജയികളായ കുട്ടികൾക്കുള്ള അവാർഡ് ദാന ചടങ്ങിനിടെയാണ് സംഭവം.
എംപി എത്തും മുൻപ് മന്ത്രിയുടെ ആവശ്യപ്രകാരം അവാർഡ് ദാനം ആരംഭിച്ചതാണു വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നയിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു പരിപാടി ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ മന്ത്രിയും ജില്ലാ കലക്ടറും എത്തിയതോടെ നേരത്തെ തീരുമാനിച്ച സമയത്തിനു മുൻപു തന്നെ പരിപാടി തുടങ്ങി. ഇതോടെ എംപി കുപിതനായി.
ജില്ലാ കലക്ടർ വിഷ്ണു ചന്ദ്രനെതിരെ എംപി നവാസ് ഖനി ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. കലക്ടറെ തള്ളിയിട്ട ആൾക്കെതിരെയും കേസെടുത്തു. ജില്ലാ കലക്ടറെ തള്ളിയിട്ടതിനെ തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ.അണ്ണാമലൈ അപലപിച്ചു.
വീഡിയോ കാണാം…
This is the general public discourse of the DMK alliance behind the screens. DMK Minister Thiru Raja Kanappan & IUML MP Thiru Navas Kani are in a public brawl.
Unfortunately, the District collector trying to douse the fire was pushed down. Everything about the DMK regime is… pic.twitter.com/0NelKeWm81
— K.Annamalai (@annamalai_k) June 17, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273