ഹജ്ജിനൊരുങ്ങി കെഎംസിസി വളണ്ടിയർമാർ; ശ്രദ്ധേയമായി പരേഡും മാർച്ച് പാസ്റ്റും, അബ്ബാസലി തങ്ങൾ സല്യൂട്ട് സ്വീകരിച്ചു – വീഡിയോ

വരാനിരിക്കുന്ന ഹജ്ജിന് തീർഥാടകർക്ക് സേവനം ചെയ്യുന്നതിനായി കെഎംസിസി വളണ്ടിയർമാർ സജ്ജമായി. വളരെ നേരത്തെ തന്നെ പരിശീലനം ആരംഭിച്ച വളണ്ടിയർമാരുടെ സംഘമം ജിദ്ദയിൽ നടന്നു. വർങ്ങളായി ലോകത്തിന് തന്നെ മാതൃകയായി കെഎംസിസി ഹജ്ജ് വളണ്ടിയർ സേവന രംഗത്ത് പ്രവർത്തിച്ച് വരുന്നുണ്ട്. തീർഥാടകർ സൌദിയിലെത്തി തുടങ്ങിയത് മുതൽ ഈ വർഷവും കെഎംസിസി വളണ്ടിയർമാർ സേവനം ആരംഭിച്ചു. അവസാന തീർഥാടകനും പുണ്യഭൂമി വിട്ട് നാട്ടിലേക്ക് പോകുന്നത് വരെ ഇവരുടെ സേവനം തുടരും. സൌദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വളണ്ടിയർമാരാണ് കെഎംസിസിക്ക് വേണ്ടി തയ്യാറായിരിക്കുന്നത്.

 

 

ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർ എത്തുന്ന പുണ്യഭൂമിയിൽ ഹജ്ജ് വേളയിൽ കെ.എം.സി.സി നടത്തുന്ന സേവന പ്രവർത്തനങ്ങൾ ഇന്ത്യയുടെ അന്തസ്സും അഭിമാനവും സാഹോദര്യബോധവും സഹായ സന്നദ്ധതയും ലോകത്തിൻ്റെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാവുന്നതിൽ പാർട്ടിക്ക് ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഹജ്ജ് വളണ്ടിയർ മഹാസംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ധേഹം.

 

 

 

 

പ്രവാസ ജീവിതത്തിൻ്റെ പ്രയാസങ്ങൾക്കിടയിലും അവധിയെടുത്ത് ഹാജിമാരെ സഹായിക്കാൻ സന്നദ്ധത കാണിക്കുന്ന കെ.എം.സി.സി വളണ്ടിയർമാരോട് മുസ് ലിം ലീഗ് പാർട്ടിക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി അദ്ധേഹം പറഞ്ഞു. പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. വി.പി.മുഹമ്മദലി നിസ്സാം മമ്പാട്, ഇസ്സുദ്ധീൻ കുമ്പള ലത്തീഫ് കളരാന്തരി ആശംസകൾ നേർന്നു.

 

 

 

ജിദ്ദ ഹറാസാത്തിലെ വിശാലമായ അൽ ഖിമ്മ ഓഡിറ്റോറിയ മൈതാനിയിൽ പരിശീലന ക്യാമ്പിൻ്റെ മുന്നോടിയായി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വനിതകളുൾപ്പെടെ 1200 വളണ്ടിയർമാർ പച്ച തൊപ്പിയും വെള്ള സർട്ടും ഇളം പച്ച ജാക്കറ്റും അണിഞ്ഞ് ഗ്രൂപ്പ് ക്യാപ്റ്റൻമാരുടെയും കോഡിനേറ്റർമാരുടെയും പിന്നിൽ അണിനിരന്ന് പട്ടാള ചിട്ടയോടെ നടത്തിയ മാർച്ച് പാസ്റ്റ് കെ.എം.സി.സി വളണ്ടിയർ ടീമിൻ്റെ കരുത്തും സേവന സന്നദ്ധതയും അർപ്പണബോധവും വിളിച്ചോതുന്നതായിരുന്നു.

 

 

 

 

ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ച ശേഷം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾക്ക് വണ്ടിയർ ടീം സല്യൂട്ട് ചെയ്തു. തങ്ങളെ സാക്ഷിനിർത്തി നടത്തിയ പ്രതിഞ്ജയിൽ സൗദിയിലെ നിയമ വ്യവസ്ഥകൾ കൃത്യമായി പാലിച്ച് മാതൃരാജ്യമായ ഇന്ത്യയുടെ അന്തസ്സും സൽപേരും ഉയർത്തി പിടിക്കുന്ന രീതിയിൽ ഹാജിമാർക്ക് ആത്മാർത്ഥമായി സേവനം ചെയ്യുമെന്ന് വളണ്ടിയർമാർ ദൈവനാമത്തിൽ ഉച്ചത്തിൽ പ്രതിജ്ഞ ചെയ്തു.
സി.കെ.റസാഖ് മാസ്റ്റർ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

 

 

 

ട്രെനിംഗ് സെഷനിൽ വി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് പൂണ്ടോളി ആമുഖ പ്രസംഗം നടത്തി.
ശിഹാബ് താമരകുളം, നിസാർ മടവൂർ, അഫ്സൽ നാറാണത്ത് എന്നിവരാണ് വളണ്ടിയർമാർക്ക് പരിശീലനം നൽകിയത്.

 

 

 

സമാപന സെഷനിൽ ഹജ്ജ് സേവനം പുണ്യവും പ്രാധാന്യവും എന്ന വിഷയത്തിൽ പ്രമുഖ പ്രബോധകനും പ്രഭാഷകനുമായ ശാകിർ മുണ്ടേരി ഉൽബോധന പ്രസംഗം നടത്തി. എ.കെ.മുഹമ്മദ് ബാവ അധ്യക്ഷനായിരുന്നു. ഇസ്മായീൽ മുണ്ടക്കുളം, ലത്തീഫ് മുസ് ലിയാരങ്ങാടി, ഷൗക്കത്ത് ഞാറക്കോടൻ, നസീർ ബാവ കുഞ്ഞ്, ജലീൽ ഒഴുകൂർ, ജലാൽ തേഞ്ഞിപ്പാലം, വനിത കെ.എം.സി.സി
പ്രസിഡൻ്റ് മുംന്തസ് ടീച്ചർ, ജനറൽ സെക്രട്ടറി, ഷമീല മൂസ എന്നിവർ സംസാരിച്ചു.

 

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!