സൗദിയിൽ ജൂൺ 27ന് ചൊവ്വാഴ്ച അറഫ ദിനവും ബുധനാഴ്ച ബലിപെരുന്നാളും ആകാൻ സാധ്യത – ജ്യോതിശാസ്ത്ര വിഭാഗം

മക്കയിൽ ഞായറാഴ്ച സൂര്യാസ്ഥമനത്തിന് ശേഷം ദുൽഹജ്ജ് മാസപ്പിറവി ദർശിക്കാൻ സാധ്യതയുണ്ടെന്ന് ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. ഞായാറാഴ്ച മാസപ്പിറ ദൃശ്യമായാൽ തിങ്കളാഴ്ച ദുൽഹജ്ജ് ഒന്നായി കണക്കാക്കും.

ഞായറാഴ്ച മക്കയിൽ  വൈകുന്നേരം 07:05 ന് സൂര്യൻ അസ്തമിക്കും. ആ സമയത്ത് ചന്ദ്രൻ ചക്രവാളത്തിന് മുകളിലായിരിക്കുമെന്നും അസോസിയേഷൻ മേധാവി എഞ്ചിനീയർ മജീദ് അബു സഹ്‌റ പറഞ്ഞു.

ജൂണ് 18ന് ഞായറാഴ്ച മാസപ്പിറവി ദൃശ്യമായാൽ, തിങ്കളാഴ്ച ദുൽഹജ്ജ് 1 ആയിരിക്കും. ദുൽഹജ്ജ് ഒമ്പത് വരുന്ന ജൂണ് 27ന് ചൊവ്വാഴ്ചയായിരിക്കും അറഫ ദിനം. ഇതിൻ്റെ അടിസ്ഥാനത്തിൽ സൌദിയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ജൂണ് 28ന് ബുധനാഴ്ച ബലിപ്പെരുന്നാൾ ആകാനാണ് സാധ്യത.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!