ആദ്യ പറക്കൽ പൂർത്തിയാക്കി റിയാദ് എയർ; തലസ്ഥാന നഗരിക്ക് മുകളിലൂടെ അര മണിക്കൂറോളം താഴ്ന്ന് പറന്നു – വീഡിയോ

സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കി. തലസ്ഥാന നഗരിയായ റായാദിൻ്റെ ആകാശത്ത് വട്ടമിട്ട് പറന്ന റിയാദ് എയറിന് അകമ്പടിയായി സൗദി വ്യോമ സേന വിമാനങ്ങളുമുണ്ടായിരുന്നു.

ഉച്ചക്ക് ഒരു മണിയോടെ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന ബി787 ബോയിംഗ് വിമാനം അര മിക്കൂറോളം റിയാദ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ കാഴ്ചയൊരുക്കി പറന്ന് നടന്നു.

ബോളിവാഡ് സിറ്റി, കിംഗ്ഡം സെന്റര്‍, കിംഗ് സൗദ് യൂണിവേഴ്‌സിറ്റി, കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി, ഫൈസലിയ ടവര്‍, മുറബ്ബ എന്നിവിടങ്ങള്‍ക്ക് മുകളിലൂടെ വളറെ താഴ്ന്ന്  പറന്ന് നടന്ന വിമാനത്തെ സ്വദേശികളും വിദേശികളും കൌതുകപൂർവ്വം നോക്കി നിന്നു.

വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുമായി പുതിയ ദേശീയ വിമാനക്കമ്പനിയായ “റിയാദ് എയർലൈൻസിനായി” പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു

 

2030 ഓടെ ലോകത്തെ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റുകൾ ആരംഭിച്ച് യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാനാണ് റിയാദ് എയർലൈൻസ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉൽപ്പാദനം 75 ബില്യൺ റിയാലിന്റെ വളർച്ചയ്ക്ക് കമ്പനി സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 2 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

 

വീഡിയോ കാണാം…

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!