ചൂട് വർധിച്ചതോടെ പരിശോധന ശക്തമാക്കി; ടയറുകൾക്ക് നിലവാരമില്ലെങ്കിൽ വാഹനങ്ങൾ പിടിച്ചെടുക്കും

ദുബായ്: ചൂട് കനത്തതോടെ വാഹനങ്ങളുടെ ടയർ പൊട്ടിയുണ്ടാകുന്ന അപകടം തടയാൻ പൊലീസ് പരിശോധന തുടങ്ങി. എല്ലാ റോഡുകളിലും സുരക്ഷാ പരിശോധനയുണ്ടാകും. വാഹനം ഉപയോഗിക്കുന്നവർ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് അബുദാബി വാഹനാപകട നിയന്ത്രണ സേവന വിഭാഗമായ സാഅദ് അറിയിച്ചു.

കാലഹരണപ്പെട്ട ടയറുമായി വാഹനമോടിക്കരുത്. മോശം ടയറുമായുള്ള യാത്ര സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടമുണ്ടാക്കുമെന്ന് അബുദാബി സാഅദ് മേധാവി ഡോ. ജമാൽ അൽ ആമിരി പറഞ്ഞു. പരിശോധനകളിൽ നിന്നു രക്ഷപ്പെടാൻ സെക്കൻഡ് ഹാൻഡ് ടയറുകൾ ഉപയോഗിക്കരുത്. സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് നിലവാരമുള്ള ടയറുകൾ.

ഭാരവാഹനങ്ങളിൽ ഉയർന്ന നിലവാരമുള്ള ടയറുകൾ മാത്രമേ ഉപയോഗിക്കാവൂ. ടയറുകളുടെ നിർമാണ വർഷവും പരിശോധിച്ച് ഉറപ്പാക്കണം. കാലാവധി കഴിഞ്ഞ ടയറുകൾ പുതിയതാണെങ്കിലും വാങ്ങരുത്.  ടയറുകൾക്കു നിലവാരമില്ലെന്നു ബോധ്യപ്പെട്ടാൽ വാഹനം ഒരാഴ്ചത്തേക്കു പിടിച്ചെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

500 ദിർഹം പിഴയും ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റും വീഴും. നിർത്തിയിടുന്ന വാഹനങ്ങളുടെ ഉൾഭാഗവും വേഗം ചൂടാകുമെന്നതിനാൽ അത്തർ, സിഗരറ്റ് ലൈറ്റർ എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കരുത്.സാനിറ്റൈസർ, പെർഫ്യൂം, ചാർജറുകൾ, ബാറ്ററികൾ എന്നിവയും തീപിടിത്ത സാധ്യത വർധിപ്പിക്കും. ഇന്ധനം കുപ്പിയിലാക്കി വാഹനത്തിൽ സൂക്ഷിക്കുന്നതും അപകടമാണ്. അഗ്നിശമന ഉപകരണം വാഹനത്തിൽ നിർബന്ധമാണെന്നും  പൊലീസ് പറഞ്ഞു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!