സൗദിയിൽ കാലാവസ്ഥ വ്യതിയാനം: വിമാന സമയങ്ങളിൽ മാറ്റം വരാം; യാത്രക്കാർക്ക് മുന്നറിയിപ്പ്

സൌദിയിൽ കാലാവസ്ഥ വ്യതിയാനം മൂലം വിമാന സമയങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന്  റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവരോട് വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് വിമാന കമ്പനിയുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

റിയാദിലെ നിലവിലെ കാലാവസ്ഥയാണ് ഇതിന് കാരണമെന്ന് വിമാനത്താവളം അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

 

സൌദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (തിങ്കളാഴ്‌ച) പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് പുറത്ത് വിട്ടു.

ജസാൻ, അസീർ, അൽ-ബഹ മേഖലകളുടെ ഭാഗങ്ങളിൽ തിരശ്ചീന ദൃശ്യപരതയുടെ വ്യാപ്തി പരിമിതപ്പെടുത്തുന്ന ആലിപ്പഴ വർഷവും സജീവമായ കാറ്റും ഒപ്പം ഇടിമിന്നലുണ്ടാകുമെന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുന്നു, ഇത് മക്ക മേഖലയുടെ തെക്ക് ഭാഗത്തേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.

വടക്കൻ അതിർത്തി പ്രദേശങ്ങളായ അൽ-ജൗഫ്, തബൂക്ക്, മദീന, ഹായിൽ, അൽ-ഖാസിം, റിയാദ്, കിഴക്കൻ ഭാഗങ്ങളിലും നജ്റാൻ മേഖലയിലും കാഴ്ച പരിധി പരിമിതപ്പെടുത്തുന്ന പൊടിയും പൊടികാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ന് പ്രധാന നഗരങ്ങളിൽ പ്രതീക്ഷിക്കുന്ന താപനില ഇപ്രകാരമായിരിക്കും. (മക്ക 43 ഡിഗ്രി, മദീനയിൽ 40 ഡിഗ്രി, റിയാദിൽ 44 ഡിഗ്രി, ദമാമിൽ 47 ഡിഗ്രി, ജിദ്ദയിൽ 38 ഡിഗ്രി, അബഹ 30 ഡിഗ്രി)

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!