എമിറേറ്റ്സ് ഐഡി, വിസ എന്നിവയുടെ പിഴ ലളിതമായി ഒഴിവാക്കാം

കൃത്യസമയത്ത് പുതുക്കിയില്ലെങ്കില്‍ കനത്ത പിഴ 

 

ദുബൈ: പ്രവാസികള്‍ അവരുടെ ഔദ്യോഗിക രേഖകളുടെ കാലാവധി തീരുന്നതിന് മുമ്പ് പുതുക്കണമെന്ന്  ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (UAEICP) ആവശ്യപ്പെട്ടു. പിഴ ഒഴിവാക്കാനുള്ള ലളിതമായ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് അതോറിറ്റി ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് വഴി വീഡിയോ പുറത്തിറക്കി.

 

എമിറേറ്റ്സ് ഐഡി, വിസ തുടങ്ങിയ ഔദ്യോഗിക രേഖകളുടെ സാധുതയെക്കുറിച്ച് വിദേശികള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.  കൃത്യസമയത്ത് ഈ രേഖകള്‍ പുതുക്കുന്നതിലോ അപ്ഡേറ്റ് ചെയ്യുന്നതിലോ പരാജയപ്പെട്ടാല്‍ കനത്ത പിഴ അടയ്ക്കേണ്ടി വരുമെന്നു അതോറിറ്റി മുന്നറിയിപ്പ് നല്കി.

 

മൊബൈൽ ആപ്ലിക്കേഷനിലെ നോട്ടിഫിക്കേഷന്‍ ആക്ടീവ് ആക്കുന്നത് വഴി ഔദ്യോഗിക രേഖകളുടെ കാലാവധി തീരാറാകുമ്പോള്‍ ഓര്‍മിപ്പിക്കും.  ഇതുവഴി പിഴ ഒഴിവാക്കാമെന്ന് വീഡിയോ പറയുന്നു.

 

ഐഫോണ്‍ ഉപയോക്താക്കൾക്ക്, ഇതിനുള്ള നടപടിക്രമം ലളിതമാണ്.  ഐഫോണുകളിലെ SETTINGS -ല്‍ പോയി NOTIFICATION തിരഞ്ഞെടുക്കുക. ശേഷം UAEICP സെലക്ട് ചെയ്ത് നോട്ടിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുക. ഇതോടെ രേഖകള്‍ കാലഹരണപ്പെടുന്ന തീയതികളെക്കുറിച്ചുള്ള സമയബന്ധിതമായ മെസ്സെജുകള്‍ ലഭിക്കും.

 

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും അവരുടെ ഫോണില്‍ SETTINGS – NOTIFICATION – UAEICP എന്നിവ യഥാക്രമം സെലക്ട് ചെയ്ത് നോട്ടിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യാം.

Share
error: Content is protected !!