മി​ഡി​ലീ​സ്റ്റി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ല്‍ ജീ​വി​ക്കാ​ന്‍ പ​റ്റി​യ ന​ഗ​രം ഏത്? പട്ടിക പുറത്ത്

ഒമാൻ: മിഡിലീസ്റ്റില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ സാധിക്കുന്ന നഗരങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിൽ ഒമാൻ നഗരമായ മസ്കറ്റ് ആണ് ഇടം പിടിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ജീവനക്കാര്‍ക്കുള്ള മെഴ്‌സറിന്റെ കോസ്റ്റ് ഓഫ് ലിവിങ് സിറ്റി റാങ്കിങ്ങിലാണ് ഒമാൻ നഗരമായ മസ്കറ്റ് ഇടം പിടിച്ചിരിക്കുന്നത്.

 

മസ്കറ്റിനൊപ്പം പട്ടികയിൽ ഇടം പിടിച്ചിച്ചിരിക്കുന്നത് കുവെെറ്റ് സിറ്റിയാണ്. പട്ടികയിൽ 13ാം സ്ഥാനത്താണ് മസ്കറ്റ് ഉള്ളത്. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി 227 നഗരങ്ങൾ ആണ് പട്ടികയിൽ ഉള്ളത്. അമേരിക്കന്‍ കണ്‍സള്‍ട്ടിങ് കമ്പനിയായ മെഴ്‌സര്‍ റാങ്കിങ്ങിൽ ഉള്‍പ്പെടുത്തിയത്. ചില ഇനങ്ങൾ പരിശോധിച്ചാണ് പട്ടിത തയ്യാറാക്കിയിരിക്കുന്നത്.

 

ഗതാഗതം, താമസം, ഗാര്‍ഹിക വസ്തുക്കള്‍, ഭക്ഷണം, വിനോദം, വസ്ത്രം, ഈ വിഭാഗത്തിൽ ഒരാേ നഗരത്തിലേയും ചെലവുകൾ താരതമ്യം ചെയ്തിട്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 200 ഇനങ്ങൾ തമ്മിൽ താരതമ്യം ചെയ്തു. അബുദാബിയും, ദുബായ് നഗരങ്ങൾ ആണ് ഏറ്റവും ചെലവേറിയ നഗരം. 18, 43 സ്ഥാനങ്ങളാണ് പട്ടികയിൽ ഈ രണ്ട് നഗരങ്ങളും പിടിച്ചിരിക്കുന്നത്.

Share
error: Content is protected !!