ചെങ്കടലിൽ ബോട്ടിന് തീപിടിച്ച് മൂന്ന് യാത്രക്കാരെ കാണാതായി – വീഡിയോ

ചെങ്കടലിൽ വിനോദസഞ്ചാരികളുമായി പോയ ബോട്ടിന് തീപിടിച്ച് മൂന്ന് ബ്രിട്ടീഷ് യാത്രക്കാരെ കാണാതായതായി.  സ്രാവുകളേയും ഡോൾഫിനുകളേയും കാണാൻ പറ്റിയ സ്ഥലമെന്നറിയപ്പെട്ടിരുന്ന ഈജിപ്തിലെ എൽഫിൻസ്റ്റൺ റീഫിന് സമീപമാണ് ബോട്ട് തീപിടിച്ചത്. 15 ബ്രിട്ടീഷ് യാത്രക്കാരും 14 ക്രൂ അംഗങ്ങളും ഉൾപ്പെടെ ആകെ 29 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

മാർസ ആലം തീരത്ത് ഹുരികെയ്ൻ എന്നു പേരുള്ള ബോട്ടിനാണ് തീപിടിച്ചത്.  ബോട്ടിൽ നിന്ന്  പന്ത്രണ്ട് ബ്രിട്ടീഷുകാരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവർക്ക് പരുക്കുകളൊന്നുമില്ല. ഒരു ദൃക്‌സാക്ഷി പകർത്തിയ സംഭവത്തിന്റെ വീഡിയോയിൽ ബോട്ടിൽ നിന്നും തീയും പുകയും വരുന്നതായി കാണാം.

രാജ്യാന്തര മാധ്യമയായ സ്കൈ ന്യൂസ് റിപ്പോർട്ട് അനുസരിച്ച് ജൂൺ ആറ് ചൊവ്വാഴ്ച ബോട്ട് പോർട്ട് ഗാലിബിൽ നിന്ന് പുറപ്പെട്ടു, ഞായറാഴ്ച തിരിച്ചെത്തേണ്ടതായിരുന്നു. വൈദ്യുതി തകരാർ മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് അധികൃതർ നൽകുന്ന സൂചന.

‘‘പ്രാരംഭ പരിശോധനയിൽ എൻജിൻ മുറിയിൽ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർ വിശദമായ പരിശോധനകൾ നടത്തിവരികയാണ്. കാണാതായവർക്കായി അധികൃതരും മറ്റ് ബോട്ടുകളും തിരച്ചിൽ തുടരുകയാണ്.   ’’ – അധികൃതർ വ്യക്തമാക്കി.

 

വീഡിയോ കാണാം…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!