റെയിൽ പാളത്തിൽ തലവെച്ച് ആത്മഹത്യാശ്രമം; തലനാരിഴ വ്യത്യാസത്തിൽ പിടിച്ചുമാറ്റി വനിതാ പോലീസ് – വീഡിയോ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ റെയില്‍വേ സ്‌റ്റേഷനില്‍ പാളത്തിൽ തലവെച്ച് കിടന്ന ആളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വനിതാ കോൺസ്റ്റബിൾ. ആർ.പി.എഫ്. കോണ്‍സ്റ്റബിള്‍ കെ. സുമതിയാണ് സാഹസികമായി ഒരാളുടെ ജീവൻ രക്ഷിച്ചത്. പൂര്‍വ് മോദിനിപുര്‍ റെയില്‍വേ സ്റ്റേഷനി ഏതാനുംനാൾ മുൻപ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വാർത്തയായത്.

പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ വരുന്നത് കാത്തുനില്‍ക്കുന്ന ഒരാള്‍ പെട്ടെന്ന് ട്രാക്കിലേക്കിറങ്ങി തല പാളത്തിനുമേൽ വെച്ച് കിടക്കുന്നത് വീഡിയോയില്‍ കാണാം. ട്രെയിന്‍ സ്‌റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. ഇതുകണ്ട് അപ്പുറത്തെ പ്ലാറ്റ്‌ഫോമില്‍ നിന്ന കോണ്‍സ്റ്റബിള്‍ കെ. സുമതി ട്രാക്കിലേക്ക് ചാടിയിറങ്ങുന്നതും അവിടെ കിടന്നയാളെ വലിച്ചുനീക്കി ട്രാക്കിന് പുറത്തെത്തിക്കുന്നതും വീഡിയോയിലുണ്ട്. പ്ലാറ്റ്‌ഫോമില്‍ നിന്ന മറ്റ് രണ്ടുപേര്‍ കൂടി ചാടിയിറങ്ങി സുമതിയെ സഹായിക്കുന്നുണ്ട്. തൊട്ടുപിന്നാലെ തന്നെ ട്രെയിന്‍ കടന്നുപോകുന്നതും കാണാം.

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സുമതി പ്രകടിപ്പിച്ച പ്രതിബദ്ധതയ്ക്ക് അഭിനന്ദനം രേഖപ്പെടുത്തിയാണ് ആര്‍പിഎഫ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വനിതാകോണ്‍സ്റ്റബിളിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപേര്‍ ട്വീറ്റിന് റിപ്ലൈ ചെയ്തു. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

 

വീഡിയോ കാണാം…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!