ഗൾഫിൽ ബലി പെരുന്നാള്‍ ഈ മാസം 28ന് ആകുമെന്ന് പ്രതീക്ഷ
ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 18ന് (1444 ദുൽ ഖഅദ് 29) ന് ദുൽഹജ് മാസപ്പിറവി നിരീക്ഷിക്കും. എന്നാൽ ഈ ദിവസം ചന്ദ്രക്കല കാണുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് റിപോർട്ട്. അതിനാൽ പല രാജ്യങ്ങളിലും ഈ മാസം 19ന് ദുൽ ഹജ് ഒന്നായി അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
18ന് അബുദാബിയിൽ സൂര്യാസ്തമയത്തിന് ശേഷം 29 മിനിറ്റ് കഴിഞ്ഞ് ചന്ദ്രൻ അസ്തമിക്കും. ദൂരദർശിനി ഉപയോഗിച്ച് പോലും അബുദാബിയിൽ ചന്ദ്രക്കലയുടെ ദൃശ്യപരത സാധ്യമല്ല. റിയാദിൽ സൂര്യാസ്തമയത്തിന് 31 മിനിറ്റ് കഴിഞ്ഞ് ചന്ദ്രൻ അസ്തമിക്കും. ഇവിടെയും ചന്ദ്രക്കല നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.
അറഫാ ദിനം ഈ മാസം 27 ന് ആയിരിക്കുമെന്നും, ബലി പെരുന്നാളി ( ഈദ് അൽ അദ്ഹ)ന്‍റെ ആദ്യ ദിവസം ഈ മാസം 28 ന് ആയിരിക്കുമെന്നാണ് പ്രതീക്ഷ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273