സൗദിയിൽ പാചകവാതക വില വർധിച്ചു

സൌദിയിൽ പാചകവാതക വില വർധിച്ചു.  2023 ജൂൺ 11 മുതൽ (ഇന്ന് ഞായർ) ലിക്വിഡ് പെട്രോളിയം ഗ്യാസിന്റെ വിൽപ്പന പുതിയ വിലയനുസരിച്ചായിരിക്കുമെന്ന് “ഗാസ്കോ” അറിയിച്ചു. ഊർജ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച അറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് വില വർധിപ്പിച്ചതെന്നും ഗാസ്കോ വ്യക്തമാക്കി.

കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രഖ്യാപിച്ച വിലകൾ അനുസരിച്ച്, ഇന്ന് മുതൽ പുതിയ ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിനുള്ള വില മൂല്യവർധിത നികുതി ഉൾപ്പെടെ 19.85 റിയാലാണ്.   വിതരണ സ്റ്റേഷനുകളിൽ നിന്ന് വിൽപ്പന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഒഴികെയാണിത്.

നേരത്തെ മൂല്യവർധിത നികുതി ഉൾപ്പെടെ ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിനും, വിതരണ കേന്ദ്രങ്ങളിൽ നിന്ന് വിൽപന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസും ഉൾപ്പെടെ 18.85 റിയാലായിരുന്നു ഈടാക്കിയിരുന്നത്.

ഇതിന് പകരമായി ഇന്ന് മുതൽ 19.85 റിയാലും ഗതാഗത ഫീസും നൽകേണ്ടി വരും.

നിലവിലെ ഭേദഗതികൾ വരുന്ന കാലയളവിൽ കമ്പനിയുടെ അറ്റവരുമാനത്തിൽ കാര്യമായ സാമ്പത്തിക സ്വാധീനം ചെലുത്തില്ലെന്ന് കമ്പനി  പ്രസ്താവനയിൽ പറഞ്ഞു.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!