മലയാളി പ്രവാസി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം മൊറയൂർ സ്വദേശി സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. മൊറയൂർ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന നടുത്തൊടി അലവിക്കുട്ടി (62) ആണ് മരിച്ചത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദയിലെ സിത്തീൻ റോഡിലൂള്ള ഹസൻ ഗസ്സാവി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
പരേതനായ നടുത്തൊടി ഫഖ്‌റുദ്ധീൻ ആണ് പിതാവ്. അഞ്ച് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കും. ജിദ്ദ കെ.എം.സി.സി വെൽഫയർ വിങിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. 35 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ് ഇദ്ദേഹം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273