സൗദിയിലേക്ക് പുതിയ വിസിറ്റ് വിസ പ്രഖ്യാപിച്ചു

സൌദിയിൽ പുതിയ വിസ പ്രഖ്യാപിച്ചു.  “വിസിറ്റിംഗ് ഇൻവെസ്റ്റർ” എന്ന പേരിൽ ബിസിനസ് വിസിറ്റ് വിസയാണ് പുതിയതായി പ്രഖ്യാപിച്ചത്. പുതിയ വിസ ഇലക്ട്രോണിക് ആയി നേടാം. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശ കാര്യ മന്ത്രാലയം പുതിയ വിസ പദ്ധതി നടപ്പിലാക്കുന്നത്.

സൌദിയിലെ നിക്ഷേപ അവസരങ്ങളെ കുറിച്ച് ബിസിനസ് മേഖലയിലുള്ളവർക്ക് മനസ്സിലാക്കുവാനും പഠിക്കുവാനും സൌദിയിലേക്ക് വരാൻ സഹായിക്കുന്നതാണ് പുതിയ വിസ. വിദേശ നിക്ഷേപകരെ കൂടുതലായി സൌദിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണിത്. രാജ്യത്തിൻ്റെ വിസ സേവനങ്ങൾക്കായുള്ള ഏകീകൃത ദേശീയ ഓണ്ലൈൻ പ്ലാറ്റ് ഫോം വഴി വിസിറ്റിംഗ് ഇൻവെസ്റ്റർ എന്ന ബിസിനസ് വിസിറ്റ് വിസക്ക് അപേക്ഷിക്കാം.

ഓണ്ലൈനിൽ വിസക്ക് അപേക്ഷിച്ചാൽ ഉടൻ തന്നെ ഇലക്ട്രോണിക് വിസ ഇഷ്യൂ ചെയ്ത് ഇ-മെയിൽ വഴി നിക്ഷേപകന് അയച്ച് കൊടുക്കും. ആദ്യ ഘട്ടത്തിൽ ഏതാനും രാജ്യങ്ങളിലെ പൌരന്മാർക്ക് മാത്രമായിരിക്കും ഈ സേവനം ലഭിക്കുക. എന്നാൽ രണ്ടാം ഘട്ടത്തിൽ ഇത് ലോകമെമ്പാടുമുള്ള മുഴുവൻ രാജ്യങ്ങളിലെ പൌരന്മാർക്കും ലഭ്യമാക്കും. കൂടുതൽ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന സൌദി വിഷൻ 2030 ൻ്റെ ഭാഗമായാണ് പുതിയ വിസ പദ്ധതി പ്രഖ്യാപിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!