വൈറല്‍ വീഡിയോ – വിവാഹത്തിനിടെ വധുവിന്‍റെ കൈ പിടിച്ച് നടക്കുമ്പോഴും മൊബൈലില്‍ നിന്നു കണ്ണെടുക്കാതെ വരന്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

പലരും ഇപ്പോൾ മൊബൈൽ ഫോണിനു അടിമയാണ്. എന്ത് സംഭവിച്ചാലും മൊബൈല്‍ വിട്ടൊരു കളിയില്ല.  വിവാഹ സമയത്ത് വധുവിനൊപ്പം നടക്കുമ്പോൾ വരൻ മൊബൈൽ ഫോൺ സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വീഡിയോ വൈറലാണ്.

Mahuntsu ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്പ. “എന്റെ ശരീരം നിങ്ങളോടൊപ്പമുണ്ട്, പക്ഷേ എന്റെ മനസ്സ് നഗരത്തിന് പുറത്താണ്” എന്നാണ് ഇതോടൊപ്പം എഴുതിയിരിക്കുന്നത്.  വരനും വധുവും കൈകോർത്ത് നടക്കുന്നതാണ് ക്ലിപ്പ്. വധു വരനെ നോക്കുമ്പോൾ, വരന്‍ തന്റെ മൊബൈൽ ഫോണുമായി തിരക്കിലാണ്. .

വരന് ഫോണിലേക്ക് നോക്കുന്നത് നിർത്താൻ കഴിയാത്ത വിധം എന്താണ് പ്രധാനമെന്ന്  സോഷ്യല്‍ മീഡിയ വഴി പലരും ചോദിക്കുന്നു.

 

 

 

“അവൻ എന്താണ് ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് അവൾ ശല്യപ്പെടുത്താത്തതെന്നും അറിയാൻ എനിക്ക് ആത്മാർത്ഥമായി ആഗ്രഹമുണ്ട്,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.  “ഇത് ഭ്രാന്താണ്… അനാദരവും അപലപനീയവുമാണ്. ” മറ്റൊരാള്‍ പറഞ്ഞു. “ഈ മനുഷ്യന് ആ നിമിഷം ഒരിക്കലും തിരിച്ചുകിട്ടുകയില്ല. മാത്രമല്ല അവൾ ഒരിക്കലും മറക്കില്ല. നാണക്കേട്, ഒരാൾ എഴുതി.

കഴിഞ്ഞ വർഷം, വിവാഹദിനത്തിൽ ഒരു വരന്‍ ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്ന ഫോട്ടോ വൈറലായിരുന്നു. ഫോട്ടോ  തമാശയാക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും, വലിയ തോതിലുള്ള വിമര്‍ശനമാണ് നേരിട്ടത്. കൊൽക്കത്തയിലെ ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റിയായ കൽക്കട്ട ഇൻസ്റ്റാഗ്രാമേഴ്‌സാണ് ചിത്രം പോസ്റ്റ് ചെയ്തത്.

Share
error: Content is protected !!