വീഡിയോ – അറഫയില്‍ ടെന്‍റുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാനൊരുങ്ങി പുണ്യഭൂമി
മക്ക: ഈ മാസാവസാനം നടക്കുന്ന ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് മിന, അറഫ, മുസ്ദലിഫ തുടങ്ങിയ ഹജ്ജുമായി ബന്ധപ്പെട്ട സ്തലങ്ങള്‍. ടെന്‍റുകളുടെ നിര്‍മാണം, ജല-വൈദ്യുതി വിതരണത്തിന്‍റെ അറ്റകുറ്റ പണികള്‍, ശീതീകരണ സംവിധാനങ്ങള്‍ പരിശോധിക്കല്‍, റോഡുകളുടെയും ടോയിലറ്റുകളുടെയും പണികള്‍ തുടങ്ങിയവയാണ് പുരോഗമിക്കുന്നത്.
അറഫയില്‍ ടെന്‍റുകള്‍ നിര്‍മിക്കുന്ന വീഡിയോ സൌദി പ്രസ്സ് ഏജന്‍സി പുറത്തു വിട്ടു.
"المشاعر المقدسة" تتأهب لإستقبال حجاج بيت الله الحرام لعام.#بسلام_آمنين #واس_عام pic.twitter.com/HYhxIZoocw
— واس العام (@SPAregions) June 7, 2023
ഇന്ത്യയില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ ഏതാണ്ട് പകുതിയോളം തീര്‍ഥാടകര്‍ ഇതിനകം സൌദിയിലെത്തി. കോവിഡിന് ശേഷം പഴയ പോലെ മുഴുവന്‍ ശേഷിയും ഹജ്ജ് ക്വാട്ടയും പ്രയോജനപ്പെടുത്തിയുള്ള ഹജ്ജാണ് ഇത്തവണ നടക്കുന്നത്.