ജിദ്ദയില്‍ നീന്തിക്കുളിക്കാനായി 5 പുതിയ ബീച്ചുകള്‍
ജിദ്ദ: ജിദ്ദയില്‍ ചെങ്കടല്‍ തീരത്ത് ഒബ്ഹൂറില്‍ അഞ്ച് പുതിയ ബീച്ചുകൾ നീന്തലിനായി തയ്യാറാക്കുന്നു. സൗത്ത് ഒബ്ഓഹൂറില്‍ രണ്ടെണ്ണവും വാട്ടർഫ്രണ്ടില്‍ മൂന്നെണ്ണവുമാണ് തയ്യാറാകുന്നത്. പൊതുജനങ്ങള്‍ക്ക് കുളിക്കാന്‍ വിപുലമായ സൌകര്യത്തിലാണ് ബീച്ചുകള്‍ ഒരുങ്ങുന്നത്.
ഏപ്രിൽ 24 ന് തുറന്ന ജിദ്ദ ക്രീക്ക് ബീച്ചിന് പുറമേയാണിത്. അതേസമയം തുറന്ന് മൂന്നാഴ്ചയ്ക്ക് ശേഷം ക്രീക്ക് ബീച്ച് പദ്ധതിയുടെ നടത്തിപ്പ് കരാർ റദ്ദാക്കുന്നതായി ജിദ്ദ മേയർ അറിയിച്ചു.
നിക്ഷേപകൻ ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചതാണ് കരാർ റദ്ദാക്കാന്‍ കാരണം. ബീച്ചിലേക്കുള്ള പ്രവേശനത്തിന് പൊതുജനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്നതും ബീച്ച് ഫെൻസിംഗിന്റെ നിർമ്മാണവും ഈ ലംഘനവും ഉള്‍പ്പെടെയുള്ള ലംഘനങ്ങളാണ് കണ്ടെത്തിയത്.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ നീന്തലിനായി 400 മീറ്റർ ബീച്ച് ആണ് പദ്ധതിയില്‍ ഉള്ളത്. ഔട്ട്‌ഡോർ, ഇൻഡോർ ഇരിപ്പിടങ്ങൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങളും സംയോജിത സേവനങ്ങളും പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു. സൺ ലോഞ്ചറുകൾ, ഐസ്ക്രീം, കോഫി കിയോസ്കുകൾ എന്നിവയ്ക്ക് പുറമെ എയർകണ്ടീഷൻ ചെയ്ത റെസ്റ്റോറന്റുകളും ഇതില്‍പ്പെടും.