ചിറക് നിവർത്തി റിയാദ് എയർ പറന്നുയർന്നു – വീഡിയോ
സൗദിയിലെ രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ വിമാനത്തിൻ്റെ പരീക്ഷണ പറക്കൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം വിമാനത്തിൻ്റെ വീഡിയോയും ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്.
വിദേശ രാജ്യത്തെ വിമാനത്താവളത്തിൽ വെച്ച് ടേക്ക് ഓഫ് ചെയ്യുന്ന ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിമാനത്തിൻ്റെ പരീക്ഷണ പറക്കലായിരിക്കുമെന്നാണ് നിഗമനം. എന്നാൽ ഇത് സംബന്ധിച്ച് കമ്പനി ഇത് വരെ വിശദീകരണങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. അതേ സമയം വിമാനം പുറത്തിറക്കുന്നതിൻ്റെ വീഡിയോ റിയാദ് എയർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അയാട്ടയിൽ നിന്നും RX എന്ന എയർലൈൻ കോഡ് റിയാദ് എയറിന് ലഭിച്ചിരുന്നു. 2025 തുടക്കത്തോടെ വ്യോമഗതാഗത രംഗത്തേക്ക് കടന്നുവരുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2030 ഓടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 100 വിമാനത്താവളത്തിലേക്ക് റിയാദ് എയർ സർവീസ് നടത്തും.
വീഡിയോകൾ കാണാം..
طائرتنا تدخل التاريخ من أوسع أبوابه بكل روعة وتألق.
معاً نشكّل حقبةً جديدةً في السماء.#طيران_الرياض #المستقبل_يبدأ_هنا #إحدى_شركات_صندوق_الاستثمارات_العامة pic.twitter.com/FxL9l4X7GT
— Riyadh Air (@RiyadhAir) June 5, 2023
Riyadh Air first take off pic.twitter.com/FxElEKzPK9
— Malayalam News Desk (@MalayalamDesk) June 5, 2023
RIYADH AIR, FIRST LOOK pic.twitter.com/4PfQ9fibS9
— Malayalam News Desk (@MalayalamDesk) June 4, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273