ശനിയാഴ്ച അധ്യയന ദിവസമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ശനിയാഴ്ച അധ്യയന ദിവസമാക്കാനുള്ള തീരുമാനം നടപ്പാക്കി കഴിഞ്ഞെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപകസംഘടനകൾക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. സർക്കാർ തീരുമാനത്തിലുറച്ച് മുന്നോട്ട് പോകും. ആദ്യ ശനിയാഴ്ച ക്ലാസ് നടന്നുകഴിഞ്ഞു. ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും സന്തോഷം മാത്രമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ അവകാശ നിയപ്രകാരമാണ് 220 അധ്യയനദിനങ്ങളാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച പ്രവർത്തി ദിനമാക്കുന്നത് ഒരു പാഠ്യേതര പ്രവർത്തനങ്ങളെയും ബാധിക്കില്ല.

അധ്യയനവർഷം ഏപ്രിൽ അഞ്ചുവരെ നീട്ടുകയും പ്രവൃത്തിദിനങ്ങൾ 210 ആക്കുകയുംചെയ്ത സർക്കാർതീരുമാനത്തിനെതിരേ സിപി.എം. അനുകൂല അധ്യാപകസംഘടനയായ കെ.എസ്.ടി.എ രംഗത്തെത്തിയിരുന്നു. കൂടിയാലോചനയില്ലാതെയാണ് വിദ്യാഭ്യാസ കലണ്ടർ നിശ്ചയിച്ചതെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ കുറ്റപ്പെടുത്തി. പ്രതിദിനം അഞ്ചുമണിക്കൂർ എന്നനിലയിൽ പ്രൈമറിയിൽ ഇപ്പോൾത്തന്നെ 200 പ്രവൃത്തിദിനങ്ങളുണ്ട്. അതിനാൽ ശനിയാഴ്ച ക്ലാസിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തേ, സി.പി.ഐ. അധ്യാപകസംഘടനയായ എ.കെ.എസ്.ടി.യു. സർക്കാരിനെ വിമർശിച്ചിരുന്നു. എന്നാൽ അധ്യാപക സംഘടനകളിലെ എല്ലാവർക്കും വിഷയത്തിൽ എതിർപ്പില്ലെന്ന നിലപാടിലാണ് മന്ത്രി. ഏത് അധ്യാപക സംഘടനയ്ക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാവില്ല എന്നായിരുന്നു കെ.എസ്.ടി.എ നിലപാട്. ശനിയാഴ്ച അവധി അധ്യാപകന് അടുത്ത ഒരാഴ്ചത്തേക്ക് പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാനും കുട്ടികൾക്ക് ഒരാഴ്ച പഠിപ്പിച്ച പാഠങ്ങൾ പഠിക്കാനുമാണ്. വിദ്യാഭ്യാസ കലണ്ടർ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് ഭേദഗതി വരുത്തണം. ഇപ്പോൾ തന്നെ പ്രൈമറിയിൽ 800ഉം സെക്കൻഡറിയിൽ ആയിരവും ഹയർ സെക്കൻഡറിയിൽ 1200ഉം മണിക്കൂറുകളാണ് അധ്യയന സമയമായി വരേണ്ടത്. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ച് മണിക്കൂർ എന്ന നിലയിൽ 200 പ്രവൃത്തിദിനങ്ങൾ നിലവിലുണ്ട്. അതിനാൽ ശനിയാഴ്ച പ്രവർത്തിദിനമാക്കേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ടി.എ നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!