ഒരു കിലോ മാങ്ങയ്ക്ക് മൂന്ന് ലക്ഷം. ലോകത്തിലെ വിലകൂടിയ മാമ്പഴം ഇവിടെയുണ്ട്
ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ ‘മിയാസാക്കി’ പശ്ചിമ ബംഗാളിൽ കണ്ടെത്തി. ഒരു കിലോയ്ക്ക് മൂന്ന് ലക്ഷം രൂപവരെ വില വരുന്ന മിയസാക്കി.
ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ മാമ്പഴമാണ്. സാധാരണയായി മിയാസാക്കി ജപ്പാനിലാണ് കാണപ്പെടുന്നത്. ഈ അപൂർവ മാമ്പഴം ഇപ്പോൾ ഇന്ത്യയിൽ കണ്ടെത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ദുബ്രജ്പൂർ പ്രദേശവാസി രണ്ട് വർഷം മുമ്പാണ് മിയാസാക്കി മാങ്ങ നട്ടുപിടിപ്പിച്ചത്. എന്നാൽ ഈയിടെയാണ് ഈ മാമ്പഴത്തിന് ഇത്രയും ഉയർന്ന വിലയുണ്ടെന്ന് നാട്ടുകാർ അറിഞ്ഞത്. ദുബ്രജ്പൂരിലെ ഒരു പള്ളിക്ക് സമീപം നട്ടുപിടിപ്പിച്ച മിയാസാക്കി മാമ്പഴം സംസ്ഥാനത്തുടനീളമുള്ള ആളുകളെ ആകർഷിക്കുന്നു.
ജപ്പാനിൽ സാധാരണയായി കാണപ്പെടുന്ന ഈ മാമ്പഴത്തിൻറെ വിളവെടുപ്പ് സീസൺ പ്രധാനമായും ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ്. മിയാസാക്കി മാമ്പഴം പഴുക്കുമ്പോൾ ആകർഷകമായ പരിവർത്തനത്തിന് വിധേയമാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രതേകത. തുടക്കത്തിൽ പർപ്പിൾ നിറമാണെങ്കിൽ, മാമ്പഴത്തിന്റെ പാകമാകുമ്പോൾ ജ്വലിക്കുന്ന ചുവപ്പായി മാറുന്നു. ഒരു മിയാസാക്കി മാമ്പഴത്തിന് ഏകദേശം 350 ഗ്രാം തൂക്കമുണ്ട്.
‘eggs of the sun’ എന്ന് വിളിക്കപ്പെടുന്ന വിലമതിക്കാനാവാത്ത മിയാസാക്കി മാമ്പഴങ്ങൾക്കായി പള്ളി അധികൃതർ ലേലം നടത്തി. അപൂർവയിനം മാമ്പഴങ്ങളുടെ വിൽപനയിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പള്ളിക്ക് സമാഹരിച്ചത്. സമാഹരിച്ച തുക മസ്ജിദിന്റെ വികസനത്തിന് ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
രണ്ട് വർഷം മുമ്പാണ് ഒരു ഗ്രാമവാസി മിയാസാക്കി മാങ്ങ നടുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമാണ് ആ മാമ്പഴമെന്ന് ഗ്രാമവാസികൾ മനസ്സിലാക്കിയത് ഈയടുത്താണ്. വാർത്ത പ്രചരിച്ചതോടെ പ്രദേശം ഒരു ആകർഷണകേന്ദ്രമായി.