അപകടത്തില്‍പ്പെട്ടത് 3 ട്രെയിനുകള്‍, രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ദുരന്തം

ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികള്‍ ഉള്‍പ്പെട്ടതായി ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്‌സ്പ്രസും (12841) , യശ്വന്ത്പുര്‍- ഹൗറ (12864) എക്‌സ്പ്രസും ഒരു ഗുഡ്‌സ് ട്രെയിനുമാണ്‌ അപകടത്തില്‍പ്പെട്ടത്‌. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമാണ് വെള്ളിയാഴ്ച ഒഡിഷയിൽ സംഭവിച്ചത്.

കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ പത്തോളം കോച്ചുകള്‍ പാളം തെറ്റിയെന്ന് റെയില്‍വേ വക്താവ് അമിതാഭ് ഷര്‍മ അറിയിച്ചു. പാളം തെറ്റിയ ട്രെയിന്‍ കോച്ചുകള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണതാണ്
യശ്വന്ത്പുര്‍- ഹൗറ ട്രെയിന്‍ കൂടി അപകടത്തില്‍പ്പെടാന്‍ കാരണം. ഇതോടെ യശ്വന്ത്പുറില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന 12864 ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും അപകടത്തില്‍പ്പെട്ടു. ഈ ട്രെയിനിന്റെമൂന്ന്-നാല് കോച്ചുകള്‍ അപകടത്തില്‍പ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുഡ്‌സ് ട്രെയിന്‍ കൂട്ടിയിടിച്ചാണ് കോറോമാണ്ടല്‍ എക്സ്പ്രസ് പാളം തെറ്റിയതെന്നായിരുന്നു പ്രാഥമിക വിവരം.എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി ഏഴിനാണ് അപകടം നടന്നതെന്നാണ് വിവരം. അപകടസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ നിരവധി യാത്രക്കാരുടെ ദൃശ്യങ്ങളടക്കമാണ് പ്രചരിക്കുന്നത്. തകര്‍ന്ന നിലയിലുള്ള തീവണ്ടി കോച്ചുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അപകടത്തിൽ 50 പേർ മരിച്ചതായി ഒഡീഷയിലെ പ്രാദേശിക മാധ്യമങ്ങളും വിവിധ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. റെയിൽവേ അധികൃതരോ സർക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇരുനൂറിലധികം പേർ മറിഞ്ഞ ബോഗികൾക്കിടയിൽ കുടുങ്ങിയതായാണ് വിവരം. ഇവരിൽ പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം, മുന്നൂറിലധികം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

 

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേര്‍ അപകടസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍:044-25330952, 044-25330953 & 044-25354771

 

വീഡിയോ കാണാം..

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!