വിസിറ്റ് വിസ ഇനി യു.എ.ഇക്കു പുറത്ത് പോകാതെ തന്നെ പുതുക്കാം

ദുബൈ: 30 അല്ലെങ്കിൽ 60 ദിവസത്തെ സന്ദർശക വിസയിൽ യുഎഇയില്‍ എത്തിയ വിനോദസഞ്ചാരികൾക്ക് വിസാ കാലാവധി രാജ്യത്തിനകത്ത് വെച്ചു തന്നെ 30 ദിവസത്തേക്ക് കൂടി നീട്ടാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) എന്നിവയുടെതാണ് തീരുമാനം.  സന്ദർശകർക്ക് രാജ്യത്തെ വൈവിധ്യമാര്‍ന്ന കാഴ്ചകളും ഷോപ്പിംഗ് പ്രൊമോഷനുകളും അനുഭവിക്കാനാണ് 30 ദിവസം കൂടി അനുവദിക്കുന്നത്.

 

നേരത്തെ രാജ്യത്തിന് പുറത്ത് പോകാതെ വിസ പുതുക്കാനുള്ള സൌകര്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് ആ സൌകര്യം പിന്‍വലിച്ചിരുന്നു. രാജ്യത്തിനകത്ത് വെച്ചു തന്നെ വിസ പുതുക്കാനുള്ള സൌകര്യം മലായ്8ആലികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു വിദേശികള്‍ക്ക് അനുഗ്രഹമാകും.

 

ICP (ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് പ്രോഗ്രാം) യുടെ ഏറ്റവും വലിയ റെസിഡൻസി, എൻട്രി പെർമിറ്റ് പരിഷ്കരണങ്ങളിൽ ഒന്നാണ് ഇത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ യുഎഇ വിസ നടപടിക്രമങ്ങളിൽ നിരവധി മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. സന്ദർശന വിസ സംവിധാനത്തിൽ നിരവധി മാറ്റങ്ങള്‍ ഉണ്ടായി.

ICA വെബ്‌സൈറ്റ് അനുസരിച്ച്, 30 അല്ലെങ്കിൽ 60 ദിവസത്തെ സന്ദർശന വിസ കൈവശമുള്ള വ്യക്തികൾക്ക് ഇപ്പോൾ 30 ദിവസത്തെ അധിക താമസത്തിന് അർഹതയുണ്ട്. പരമാവധി 120 ദിവസം വരെ വിസാ കാലാവധി നീട്ടാം.

 

ഇതു കൂടി വായിക്കുക….

 

യു.എ.ഇ വിസിറ്റ് വിസ പുറത്ത് പോകാതെ പുതുക്കാന്‍ എന്ത് ചെയ്യണം? നടപടിക്രമങ്ങള്‍ എങ്ങിനെ? ഫീസ് എത്ര? വിശദ വിവരങള്‍

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!