വിദേശ തൊഴിലാളികളുടെ കുത്തൊഴുക്ക് നിയന്ത്രിക്കാൻ പുതിയ സ്മാർട്ട് സിസ്റ്റം; പ്രവാസികൾ എത്തുന്നതിന് മുമ്പ് തന്നെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കും

കുവൈറ്റിലേക്കുള്ള വിദേശ തൊഴിലാളികളുടെ കുത്തൊഴുക്ക് നിയന്ത്രിക്കുന്നതിനായി പുതിയ “സ്മാർട്ട് സിസ്റ്റം” അവതരിപ്പിക്കാൻ നീക്കം ആരംഭിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകും.

കുവൈത്തിലേക്ക് വരുന്ന തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കുന്നതിനുളള  സംവിധാനങ്ങൾ ഉടൻ അവതരിപ്പിക്കാൻ രാജ്യം ഉദ്ദേശിക്കുന്നതായി സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡവലപ്‌മെന്റിന്റെ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി പറഞ്ഞു.

വിദേശതൊഴിലാളികൾക്ക് ഉയർന്ന ഡിമാൻഡുള്ള മേഖലകൾ കണ്ടെത്തുന്നതിനും സ്വകാര്യമേഖലയിലെ യുവ കുവൈറ്റ് പൗരന്മാർക്ക് തൊഴിൽ അവസരങ്ങൾക്ക് മുൻഗണന നൽകുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.

വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നിർദ്ദിഷ്ട ജോലികൾക്ക് യോഗ്യതയുള്ളവരാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഡോ. മഹ്ദി ഊന്നിപ്പറഞ്ഞു, “സ്വന്തം രാജ്യത്ത് ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന പ്രവാസി കുവൈത്തിലെത്തുമ്പോൾ എഞ്ചിനീയറായി ജോലി ചെയ്യുന്നത് അംഗീകരിക്കാനാകില്ല” എന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം തട്ടിപ്പുകൾ നേരിടാൻ തൊഴിലാളികൾ കുവൈത്തിലെത്തുന്നതിന് മുമ്പ് തന്നെ അവരുടെ തൊവിൽ വൈദഗ്ധ്യം പരിശോധിക്കാനായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിക്കാൻ കുവൈത്ത് പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ട്, ദേശീയ മനുഷ്യാവകാശ ദിവാൻ അംഗം ഡോ. ​​അബ്ദുൾറെധ അസിരി, പൗരന്മാരുടെയും പ്രവാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു.

കുവൈറ്റിലെ ലോകബാങ്കിന്റെ റസിഡന്റ് പ്രതിനിധി ഗസ്സാൻ അൽഖോജെ, പ്രവാസികളുടെ മാതൃരാജ്യങ്ങൾ വിദേശത്തേക്ക് ജോലി ചെയ്യാൻ തൊഴിലാളികളെ അയക്കുന്നതിന് നല്ല നിയന്ത്രിത സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. ക്രിയാത്മകവും സുസ്ഥിരവുമായ വികസനത്തിന് വേണ്ടി വാദിക്കുന്ന ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ട് അന്താരാഷ്ട്ര സംഘടനകളുടെ ശ്രദ്ധ ആകർഷിച്ചു.

കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും കുറിച്ചുള്ള റിപ്പോർട്ടുമായി ബന്ധപ്പെട്ട കൺസൾട്ടേറ്റീവ് കമ്മീഷനിൽ പങ്കെടുക്കാൻ ലോകബാങ്ക് തങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്ന് അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറുടെ പ്രതിനിധി നിസ്റിൻ റെബയാൻ സ്ഥിരീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

 

Share
error: Content is protected !!