വിമാനത്തിൽ യാത്രക്കാരിക്ക് പ്രസവവേദന; വിമാനം നിലംതൊടും മുമ്പേ യുവതി പ്രസവിച്ചു
ഖത്തര്‍ എയര്‍വേസിൻ്റെ യാത്രാ വിമാനത്തിന് പാകിസ്താനിലെ കറാച്ചിയില്‍ അടിയന്തര ലാൻഡിങ്. ഖത്തറിലെ ദോഹയിൽ നിന്നും ഫിലിപ്പീൻസിലെ മനിലയിലേക്ക് പുറപ്പെട്ട വിമാനമാണ് പാക്കിസ്ഥാനിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്.
യാത്രക്കാരിലെ ഗർഭിണിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ അടിയന്തിര ലാൻഡിംഗ് നടത്തിയതെന്ന് പാകിസ്താൻ സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
അതേ സമയം വിമാനം റണ് വേയിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ യുവതി വിമാനത്തിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. ഫ്ളൈറ്റ് ക്രൂവിൻ്റെയും സഹയാത്രക്കാരുടേയും സഹായത്തോടെ ആവശ്യമായ പരിചരണങ്ങൾ നൽകി. തുടർന്ന് വിമാനം ലാൻഡ് ചെയ്ത ഉടനെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയാണ് വിമാനം കറാച്ചിയിൽ ഇറങ്ങിയത്. ശേഷം ചൊവ്വാഴ്ച പുലർച്ചയോടെ മനിലയിലേക്ക് പുറപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273