ഗള്‍ഫില്‍ റിപോര്‍ട്ട് ചെയ്തത് 30 ലക്ഷത്തിലേറെ കോവിഡ് കേസുകള്‍. 10 കോടിയിലേറെ ഡോസ് വാക്സിന്‍ വിതരണം ചെയ്തു
ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററിന്‍റെ ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം 31,08,602 കോവിഡ് കേസുകളാണ് ജി.സി.സി രാജ്യങ്ങളില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 28,48,501 പേര്‍ രോഗമുക്തരായി. 19,867 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 91.6 ശതമാനമാണ് ഗള്‍ഫിലെ രോഗമുക്തി നിരക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 10,33,95,720 ഡോസ് വാക്സിന്‍ വിതരണം ചെയ്തു.
സൌദിയില്‍ മാത്രം അഞ്ചു കോടി അറുപത്തിയെട്ട് ലക്ഷം ഡോസ് വാക്സിന്‍ വിതരണം ചെയ്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 587 കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. 93 ശതമാനമാണ് സൌദിയിലെ രോഗമുക്തി നിരക്ക്