റിയാദ് സീസണ്‍ ഫെസ്റ്റിവലില്‍ ഒരു കോടി സന്ദര്‍ശകരെത്തി

റിയാദ്: റിയാദില്‍ നടക്കുന്ന സീസണ്‍ ഫെസ്റ്റിവല്‍ സന്ദര്‍ശകരുടെ എണ്ണം കൊണ്ട് റിക്കോര്‍ഡ് സൃഷ്ടിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു. 100 ദിവസം പിന്നിടുമ്പോള്‍ ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഫെസ്റ്റിവലിന്‍റെ ഭാഗമാകാന്‍ 10 ലക്ഷത്തിലധികം വിനോദ സഞ്ചാരികള്‍ വിദേശത്തു നിന്നെത്തിയതായും സൌദി പ്രസ്സ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

 

ഒക്ടോബര്‍ 20-നാന് റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ ആരംഭിച്ചത്. നഗരത്തില്‍ 14 കേന്ദ്രങ്ങളിലായി കലാ-സാംസ്കാരിക-കായിക പരിപാടികള്‍ മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. ബോളിവാഡ് സിറ്റി, കോംപാറ്റ് ഫീല്‍ഡ്, അല്‍ അത്രിയ, റിയാദ് ഒയാസിസ്, ദി ഗ്രോവ്സ്, വിന്‍റര്‍ വണ്ടര്‍ലാന്‍റ്, റിയാദ് ഫ്രോന്‍റ്, മുറബ്ബ, റിയാദ് പള്‍സ്, റിയാദ് സഫാരി, അല്‍സലാം ട്രീ, ഖലൂഹ, സമാന്‍ വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് പരിപാടികള്‍ നടക്കുന്നത്. 350-ലേറെ തീയേറ്റര്‍ പ്രദര്‍ശനങ്ങളും, 10 അന്താരാഷ്ട്ര എക്സിബിഷനും ഫെസ്റ്റിവലില്‍ ഉണ്ട്. ഇതിന് പുറമെ അന്താരാഷ്ട്ര കാര്‍ എക്സിബിഷനും, ലേലവും സംഘടിപ്പിച്ചു. 70 ലേറെ കഫേകള്‍, 200-ഓളം റസ്റ്റോറന്‍റുകള്‍, ഇലക്ട്രോണിക് ഗെയിം ടൂര്‍ണമെന്‍റ് തുടങ്ങിയവയും സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കി.

Share
error: Content is protected !!