പെഗാസസ് ചാര സോഫ്റ്റ് വെയർ ഇന്ത്യ വാങ്ങിയെന്ന് വെളിപ്പെടുത്തൽ

BIG BREAKING

ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യൻ സർക്കാരും വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2017 ൽ പ്രധാന മന്ത്രി ഇസ്രായേൽ സന്ദർശിച്ചപ്പോൾ ഇന്ത്യയും ഇസ്രായേലും തമ്മിൽ പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ഈ കരാറിൽ ഉൾപ്പെടുത്തിയാണ് ഇസ്രായേലിൽ നിന്നും പെഗാസസ് വാങ്ങിയത്. പതിമൂവായിരം കോടി രൂപയുടെ സൈനിക കരാറിൽ പെഗാസസും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തൽ. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിന് പിറകെ ഇസ്രയേൽ ്പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലേക്ക് വരികയും ചെയ്തിരുന്നു. ഒരു വർഷത്തോളം ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വോഷണത്തിന്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്.

ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ട റിപ്പോർട്ട് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേരത്തെ സുപ്രീം കോടതിയിൽ ഈ കാര്യം ഉയർന്ന് വന്ന സന്ദർഭത്തിൽ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ സാധ്യമല്ല എന്നായിരുന്നു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചാൽ ആ സമിതിക്ക് മുന്നിൽ മാത്രം കാര്യങ്ങൾ വെളിപ്പെടുത്താമെന്നായിരുന്നു അന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. തുടർന്ന് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ചീഫ് ജസ്റ്റിസ് എം.വി രമണ ഒരു സമിതി രൂപീകരിച്ചിരുന്നു. ആ സമതിയുടെ തെളിവെടുപ്പ് നടന്ന് കൊ്ണ്ടിരിക്കുന്നതിനിടെയാണ് ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തൽ.

Share
error: Content is protected !!