സൌദിയില്‍ ഫെബ്രുവരി 22-നു സ്വകാര്യ മേഖലയ്ക്കും അവധി
റിയാദ്: സൌദി സ്ഥാപക ദിനമായ ഫെബ്രുവരി 22-നു പൊതു അവധിയായി പ്രഖ്യാപിച്ചത് സ്വകാര്യ മേഖലയ്ക്കും ബാധകമാണെന്ന് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമദ് അല്‍റാജി വ്യക്തമാക്കി. 2 ദിവസം മുമ്പാണ് ഫെബ്രുവരി 22 എല്ലാ വര്‍ഷവും പൊതു അവധിയായി ഭരണാധികാരി സല്‍മാന്‍ രാജാവു പ്രഖ്യാപിച്ചത്.
1727 ഫെബ്രുവരി 22-നു മുഹമ്മദ് ബിന്‍ സൌദിന്‍റെ നേതൃത്വത്തില്‍ ആദ്യ സൌദി രാജ്യം നിലവില്‍ വന്നതിന്‍റെ സ്മരണാര്‍ഥമാണ് ഈ ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചത്. ദിരിയ ആസ്ഥാനമായാണ് ആദ്യമായി രാജ്യം സ്ഥാപിച്ചത്. 1932 സെപ്തംബര്‍ 23-നു അബ്ദുള്‍ അസീസ് രാജാവ് വിവിധ നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ച് ആധുനിക സൌദി അറേബ്യക്ക് രൂപം നല്കി. അതുകൊണ്ട് സെപ്തംബര്‍ 23-നു സൌദി ദേശീയദിനമായും ആചരിക്കുന്നുണ്ട്.