ദിലീപിന് തിരിച്ചടി. ഫോണുകൾ കൈമാറണമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിനെ തുർന്ന് ദിലീപിന് മേൽ ചുമത്തിയ അന്വോഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ക്കേസിൽ ദിലീപിന് തിരിച്ചടി. തിങ്കളാഴ്ച 10.15ന് മുൻപ് ഫോണുകൾ കൈമാറണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ദിലീപ് കൂടുതൽ സമയം ചോദിച്ചുവെങ്കിലും കോടതി അനുവദിച്ചില്ല. കൂടാതെ ഫോൺ സ്വന്തം നിലക്ക് പരിശോധനക്ക് അയച്ച നടപടി തെറ്റാണെന്നും കോടതി പറഞ്ഞു. ഫോണുകൾ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസവും കോടതി ചോദ്യം ചെയ്തിരുന്നു.
ഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തതിന്‍റെ തലേന്നാണ് ഫോണുകള്‍ ഹൈദരാബാദിലെ ലാബിലേക്ക് ഫോറന്‍സിക് പരിശോധനക്കായി സ്വന്തം നിലക്ക് അയച്ചിരിക്കുന്നത്. തന്റെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നാണ് ദിലീപിന്‍റെ വാദം. സംസ്ഥാനത്തെ ഫോറൻസിക് സംവിധാനത്തെ വിശ്വാസമില്ല. മാധ്യമങ്ങളും പൊലീസും തന്നെ വേട്ടയാടുന്നുവെന്നും കോടതി ദയകാണിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ ഫോൺ കൈമാറണമെന്ന് കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടു.
ഫോണുകള്‍ മുംബൈയിലാണെന്നും തിരിച്ചെത്തിക്കാൻ കൂടുതൽ സമയം വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ മുംബെയിലാണെങ്കിൽ ആളെ അയച്ച് ഫോണുകൾ തിരിച്ചെത്തിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
ജാമ്യത്തിന് ദിലീപിന് അർഹതയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ മാറിച്ചിന്തിക്കേണ്ടി വരുമെന്നും ദിലീപിനോട് കോടതി മുന്നറിയിപ്പ് നൽകി.
രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിച്ചത്.