മുഖമന്ത്രി പിണറായി വിജയന്‍ ദുബായില്‍

ദുബൈ: ഒരാഴ്കത്തെ സന്ദര്‍ശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ദുബായിലെത്തി. ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രി നേരിട്ട് ദുബായിലെത്തുകയായിരുന്നു. ആദ്യത്തെ മൂന്നു ദിവസം പൂര്‍ണ വിശ്രമത്തില്‍ കഴിയുന്ന മുഖ്യമന്ത്രി പിന്നീട് യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ സന്ദര്‍ശനം നടത്തുകയും യു.എ.ഇയിലെ മന്ത്രിമാരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്യും. നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് മുഖ്യമന്ത്രി യു.എ.ഇയില്‍ എത്തുന്നത്.

 

ഫെബ്രുവരി നാലിന് ദുബായി എക്സ്പോയിലെ ഇന്ത്യന്‍ പാവലിയനിലെ കേരള സ്റ്റാളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. 6 ദിവസമാണ് എക്സ്പോയില്‍ കേരള പവലിയന്‍ ഉണ്ടാകുക. കേരളത്തിലെ നിക്ഷേപ സൌകര്യങ്ങളാണ് പ്രധാനമായും ഈ പ്രദര്‍ശനത്തില്‍ ഉണ്ടാകുക. ഫെബ്രുവരി 5, 6 ദിവസങ്ങളില്‍ വിദേശ നിക്ഷേപകരെ കൂടി ഉള്‍പ്പെടുത്തി നിക്ഷേപക സംഗമങ്ങളും ദുബായില്‍ സംഘടിപ്പിക്കും. അഞ്ചാം തിയ്യതി അല്‍നാസര്‍ ലെഷര്‍ലാന്റ്റില്‍ല്‍ മലയാളി സമൂഹവുമായുള്ള സംഗമത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇതുവരെ അനുമതി കിട്ടിയിട്ടില്ല.

 

മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി.രാജീവ്, രാജ്യ സംഭാംഗം ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും.

Share
error: Content is protected !!