ഒമാനിലെ 3 കളിക്കാര്‍ക്ക് കൂടി കോവിഡ്. ഇന്ന് സൌദിയുമായുള്ള മത്സരത്തില്‍ കളിക്കാനാകില്ല.

മസ്കറ്റ്: ഒമാന്‍ ദേശീയ ഫൂട്ബാള്‍ ടീമിലെ 3 കളിക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത് ഇന്ന് സൌദിയുമായുള്ള മത്സരത്തെ കാര്യമായി ബാധിക്കും. ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിലാണ് ടീമിലെ 3 അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഒമാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ജുമാ അല്‍ഹസബി, അഹമദ് അല്‍കാബി, ഖാലിദ് അല്‍ബുറൈകി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇസാം അല്‍ സുബ് ഹി, അബ്ദുള്‍ അസീസ് അല്‍ ഗിലാനി എന്നിവര്‍ക്കും ടീം ഫോട്ടോഗ്രാഫര്‍ ഹാനി അല്‍കാസിമിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

ഖത്തര്‍ ലോകകപ്പിന്‍റെ ഭാഗമായ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളുടെ ഏഴാം റൌണ്ടിലാണ് ഇന്ന് സൌദിയും ഒമാനും ഏറ്റു മുട്ടുന്നത്. രാത്രി 8:15-നു ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോര്‍ട്ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ബിയില്‍ 16 പോയിന്‍റുകളുമായി സൌദി ഒന്നാം സ്ഥാനത്തും, 7 പോയിന്‍റുകളുമായി ഒമാന്‍ നാലാം സ്ഥാനത്തുമാണ് ഇപ്പോഴുള്ളത്.

Share
error: Content is protected !!