ഇംപ്രൂവ്മെന്റ് പരീക്ഷ ശനിയാഴ്ച തന്നെ തുടങ്ങും. ഓൺലൈൻ ക്ലാസ് ശക്തമാക്കും: മന്ത്രി

ഈ വർഷത്തെ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം 29ന് ശനിയാഴ്ച തന്നെ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ചോദ്യപേപ്പറുകൾ അതാതു കേന്ദ്രങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷാ ജോലികൾക്കുള്ള അധ്യാപകരെയും നിയോഗിച്ചു കഴിഞ്ഞു. കോവിഡ് ബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ മുൻ വർഷത്തെപ്പോലെ പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഏഴുവരെയുള്ള ക്ലാസുകൾ വിക്ടേഴ്സ് ചാനൽ വഴിയായിരിക്കും. ക്ലാസ് അധ്യാപകർ വിദ്യാർഥികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യണം. വാക്സിനേഷൻ സംബന്ധിച്ച റിപ്പോർട്ടും കൃത്യമായി നൽകണം. മോഡൽ പരീക്ഷ നടത്തുന്നത് അതാത് സ്കൂളുകൾക്ക് തീരുമാനിക്കാം. എസ്എസ്എൽസി, ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ എഴുത്തുപരീക്ഷകൾ നടത്തിയ ശേഷമാകും നടത്തുക. വാർഷിക പരീക്ഷ നടത്തിപ്പിൽ ആശങ്കവേണ്ടെന്നും മന്ത്രി  പറഞ്ഞു.

10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ പരീക്ഷയ്ക്കു മുൻപ് തന്നെ പൂർത്തിയാക്കാനാകും വിധം പുതിയ ക്ലാസ് ടൈംടേബിൾ തയാറാക്കും.

Share
error: Content is protected !!