ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു
ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബുധനാഴ്ച ചേർന്ന ഖത്തർ മന്ത്രിസഭായോഗത്തിലാണ് ഇളവുകൾ സംബന്ധിച്ച തീരുമാനമെടുത്തത്. അമിരി ദിവാനിൽ പ്രധാന മന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ഓൺലൈനായിട്ടായിരുന്നു മന്ത്രിസഭായോഗം.
പുതിയ തീരുമാനപ്രകാരം കുട്ടികൾക്കും മുതിർന്നവർക്കുൾപ്പെടെ എല്ലാവർക്കും വാക്സിൻ സ്വീകരിച്ചില്ലെങ്കിലും മാളുകളിലും ഷോപ്പിങ് കോംപ്ലക്‌സുകളിലും പ്രവേശനം അനുവദിക്കും. സ്ഥാപനത്തിൻറെ മുഴുവൻ ശേഷിയിലും പ്രവർത്തിപ്പിക്കുവാനും അനുവാദമുണ്ട്. അതേസമയം ഷോപ്പിംഗ് മാളുകളിലെയും കോപ്ലക്സുകളിലെയും ഭക്ഷണ ശാലകള്‍ക്ക് 50 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിപ്പിക്കുവാൻ ഇപ്പോൾ അനുവാദമുള്ളൂ.
ജനുവരി 29 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തില്‍ വരിക.