ഖത്തറിൽ  കുട്ടികൾക്ക് പള്ളികളിൽ പ്രാർത്ഥിക്കാൻ അനുമതി.

ഒമിക്രോണ് വ്യാപനം കുറഞ്ഞതോടെ, കുട്ടികൾക്കും പള്ളികളിൽ പ്രാർത്ഥിക്കാൻ അനുവാദം നൽകി. കോവിഡ് വ്യാപനം തടയുന്നതിനായി പള്ളികളിൽ ഏർപ്പെടുത്തിയിരക്കുന്ന നിയന്ത്രണങ്ങളെ കുറിച്ച് വിശദീകരിച്ചുകൊണ്ട് ഖത്തർ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 29 ശനിയാഴ്ച മുതലാണ് കുട്ടികൾക്ക് പള്ളികളിൽ പ്രവേശിക്കുവാനുള്ള അനുവാദം പ്രാബല്യത്തിൽ വരിക. ജലദോഷം, ചുമ, ഉയർന്ന താപനില എന്നിവ അനുഭവപ്പെടുന്നവർ പള്ളിയിലേക്ക് വരരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

പള്ളികളിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളും മന്ത്രാലയം വിശദീകരിച്ചു.

  • വെള്ളിയാഴ്ചയുൾപ്പെടെ എല്ലാ ദിവസങ്ങളിലും ആളുകൾക്കിടിയിൽ ഒരു നമസ്കാര പരവതാനിയുടെ അകലം പാലിക്കണം. അതായത് നമസ്കാരത്തിനെത്തുന്നവർക്കിടയിൽ ചുരുങ്ങിയത് അര മീറ്ററെങ്കിലും അകലം ഉണ്ടായിരിക്കണം.
  • വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബ സമയത്ത് ഒരു മീറ്ററാണ് പള്ളിയിൽ സാമൂഹിക അകലം പാലിക്കേണ്ടത്.
  • നേരത്തെ സൂചിപ്പിച്ച പള്ളികളിൽ ടോയിലറ്റുകളും വുദു എടുക്കുന്നതിനുള്ള സൌകര്യങ്ങളും പ്രവർത്തിപ്പിക്കാം.
  • കുട്ടികൾക്ക്  പള്ളിയിൽ പ്രവേശനം അനുവദിക്കും.
  • ആരാധനക്കെത്തുന്നവരുടേയും പൊതുസമൂഹത്തിൻ്റേയും സുരക്ഷ ഉറപ്പാക്കുന്നതിനായി പള്ളിയിൽ പോകുന്നവരെല്ലാം മുൻകരുതൽ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതാണ്.
  • പള്ളികളിലേക്ക് വരുന്നവർ നമസ്കരിക്കുന്നതിനുള്ള പരവതാനി സ്വന്തമായി കൊണ്ടുവരണം.
  • മാസ്ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും ചെയ്യേണ്ടതാണ്.
  • ജലദോഷം, ചുമ, ഉയർന്ന താപനില എന്നിവ അനുഭവപ്പെടുന്നവർ പള്ളികളിലേക്ക് വരാൻ പാടില്ല.
Share
error: Content is protected !!